പ്രതാപന്‍ തുടരും പ്രതാപത്തോടെ ; മോദി എത്തും മുമ്പെ പ്രതാപന് അനുകൂലമായി ചുവരെഴുത്ത്
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ നിലവിലെ എംപി ടിഎന്‍ പ്രതാപന് വേണ്ടി ചുവരെഴുത്ത്. പ്രതാപന്‍ തുടരും പ്രതാപത്തോടെ എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപനെ വിജയിപ്പിക്കുക എന്നും ചുവരെഴുത്തിലുണ്ട്. തൃശൂരിലെ വെങ്കിടങ് സെന്ററിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയെ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണ മണ്ഡലത്തിലേക്ക് വരാനിരിക്കെയാണ് പ്രതാപന് വേണ്ടി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]