ന്യൂനപക്ഷ വേട്ട ലജ്ജാകരം: സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത

തൃശൂര്‍ : ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് നേരെ രാജ്യത്തുടനീളം അരങ്ങേറുന്ന ആള്‍ക്കൂട്ട വിചാരണയും, അതിക്രമങ്ങളും അങ്ങേയറ്റം അപകടകരവും ലജ്ജാകരവുമാണെന്ന് മലബാര്‍ ഇന്‍ഡിപെന്‍ഡന്‍സ് സിറിയന്‍ ചര്‍ച്ച് സുപ്രീം ഹെഡ് സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ നേരിട്ടതും, രാജ്യത്തെ മറ്റു ന്യൂനപക്ഷ പിന്നോക്ക ആദിവാസി ദളിത് സമൂഹം അനുഭവിക്കുന്നതുമായ അവഗണനകളും പീഡനങ്ങളും അവസാനിപ്പിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വേട്ടയ്‌ക്കെതിരെ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; കന്യാസ്ത്രീകള്‍ക്ക് […]

തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; ആംബുലന്‍സ് വിളിച്ചുവരുത്തി പ്രതികള്‍ മുങ്ങി

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ ആംബുലന്‍സ് വിളിച്ചുവരുത്തി രക്ഷപ്പെട്ടു. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) നെയാണ് കാറിലെത്തിയ നാലംഗ സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് അപകടമാണെന്ന് പറഞ്ഞ് ആംബുലന്‍സ് വിളിച്ച് വരുത്തുകയായിരുന്നു. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയെ പോലീസ് തിരയുകയാണ്. കണ്ണൂര്‍ സ്വദേശികളായ മൂന്ന് പേരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. Also Read; തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം കണ്ണൂര്‍ സ്വദേശിയായ ഐസ് […]