മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു

കണ്ണൂര്‍: മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടെ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് പാമ്പു കടിയേറ്റു. കണ്ണൂരിലെ വനമേഖലയിലെ തിരച്ചിലിനിടെയാണ് പാമ്പു കടിയേറ്റത്.തൃശൂര്‍ സ്വദേശി ഷാന്‍ജിതിനാണ് കടിയേറ്റത്. കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ വെച്ചാണ് സംഭവം. സാധാരണയായി നടത്തുന്ന പരിശോധനക്കായാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പായ തണ്ടര്‍ബോള്‍ട്ട് സംഘം മാവോയിസ്റ്റ് സാന്നിധ്യമുള്ള വനമേഖലയിലെത്തിയത്. Also Read ; തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട ; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ കടത്തിയത് 7 കിലോ കഞ്ചാവ് ഉള്‍വനത്തിലൂടെ നടക്കുന്നതിനിടെയാണ് മരച്ചില്ലയില്‍ തൂങ്ങികിടക്കുകയായിരുന്ന പാമ്പിന്റെ കടിയേറ്റത്. ഷാന്‍ജിതിന്റെ കൈയ്ക്കാണ് പാമ്പ് കടിച്ചത്. ഉടന്‍ […]

മാവോയിസ്റ്റുകളുമായി കണ്ണൂരില്‍ വീണ്ടും തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടിയെന്ന് സൂചന

കണ്ണൂര്‍: മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും കണ്ണൂരില്‍ വീണ്ടും ഏറ്റുമുട്ടിയതായി സൂചന. ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റെന്നും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തെന്നുമാണ് വിവരം. ആരെയും കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച രാവിലെ കണ്ണൂരിലെ കരിക്കോട്ടക്കരിയില്‍ ഉരുപ്പംകുറ്റി പള്ളിക്ക് സമീപമുള്ള വനമേഖലയില്‍ നിന്നാണ് വെടിയൊച്ച കേട്ടത്. സംഭവത്തെ തുടര്‍ന്ന് ഏഴാംകടവ് മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക അതേസമയം, ഏറ്റുമുട്ടല്‍ സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി […]