October 17, 2025

വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: കേരള അതിര്‍ത്തി മേഖലയായ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നിന്നും പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. Also Read; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ കാട്ടില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് […]

ഗ്രാമ്പിയില്‍ മയക്കുവെടിവെച്ച കടുവ ചത്തു

ഇടുക്കി: വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ ജനവാസമേഖലയിലിറങ്ങി ഭീതിപരത്തിയതിനാല്‍ മയക്കുവെടിവെച്ച കടുവ ചത്തു. പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെ വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ആദ്യം മയങ്ങിവീണ കടുവയെ രണ്ടാമതും മയക്കുവെടി വെച്ചപ്പോഴാണ് കടുവ ദൗത്യസംഘത്തിനുനേരെ ചാടിവീണത്. ദൗത്യസംഘത്തില്‍പെട്ട് മനുവിനു നേരെയാണ് ആറടി ഉയരത്തില്‍നിന്ന് കടുവ ചാടിവീണത്. ഇതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം ദൗത്യസംഘം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. Also Read; ‘ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവര്‍; പരിഹരിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍’; എം വി ഗോവിന്ദന്‍ എന്നാല്‍, […]

ചത്തതാണെങ്കിലും കൊന്നതാണെങ്കിലും നന്ദി; വളരെയധികം സന്തോഷമുണ്ടെന്ന് രാധയുടെ കുടുംബം

മാനന്തവാടി: നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന് പഞ്ചാരക്കൊല്ലിയിലെ നിവാസികള്‍. കടുവ ചത്തതില്‍ സന്തോഷമുണ്ടെന്നും ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. സന്തോഷം തോന്നിയ വാര്‍ത്തയാണ്. ഇനി ആര്‍ക്കും ഇതുപോലെയൊരു അവസ്ഥ ഉണ്ടാകില്ലല്ലോ. വേറെയാര്‍ക്കും ഇത് സംഭവിക്കാതിരിക്കട്ടെ, എന്നും രാധയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. വനമന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം രാധയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് വലിയ പ്രതിഷേധമായിരുന്നു പ്രദേശത്ത് ഉയര്‍ന്നത്. Also […]

കടുവയെ തിരയാന്‍ കുങ്കിയാനകളും ഡ്രോണുകളും; മാനന്തവാടിയില്‍ യുഡിഎഫ്, എസ്ഡിപിഐ ഹര്‍ത്താല്‍ ആരംഭിച്ചു

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവക്കായി വനം വകുപ്പ് ഇന്നും തിരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘത്തെ വനത്തിലെത്തിക്കും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തിരച്ചില്‍ തുടരും. കൂടാതെ മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി സ്ഥലത്ത് എത്തിക്കും. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. അതേസമയം കടുവയുടെ ആക്രമണത്തില്‍ മരിച്ച രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11 മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മാനന്തവാടി […]

കടുവ ഇപ്പോഴും കാണാമറയത്ത് ; ഇന്നലെയും ആടിനെ കൊന്നു

വയനാട്: വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ നാടിനെ ഭീതിയിലാഴ്ത്തിയ കടുവ ഇപ്പോഴും കാണാമറയത്ത്. കടുവയെ പിടികൂടാനുള്ള കെണികളൊരുക്കി കാത്തിരുന്നിട്ടും ഇതുവരെയും പിടികൂടാനായില്ല. ഇന്നലെ രാത്രി മുഴുവന്‍ RRT യും വെറ്ററിനറി ടീമും കടുവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. അതിനിടെ കടുവ ഇന്നലെയും ഒരു ആടിനെ കൊന്നിരുന്നു. ഇതോടെ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി. Also Read ; ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍ ആടിനെ കൊന്നതിന് പിന്നാലെ 2 തവണ […]

കടുവാ ഭീതിയില്‍ പുല്‍പ്പള്ളി ; വളര്‍ത്തുമൃഗത്തെ കൊന്നു, കെണിയൊരുക്കി തിരച്ചില്‍ ഊര്‍ജിതമാക്കി അധികൃതര്‍

കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി അമരക്കുനിയിലെ പ്രദേശവാസിയായ കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് കടുവയെ പിടിക്കാനായി കൂടുകള്‍ സ്ഥാപിച്ച് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് വളര്‍ത്തു മൃഗത്തെ കടുവ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പുലര്‍ച്ചെ വളര്‍ത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തില്‍ ഒരു കൂട് കൂടി സ്ഥാപിച്ചു.ദേവര്‍ഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്. Also […]