ടി.പി ചന്ദ്രശേഖരന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നും ഷാഫിയുടെ പര്യടനത്തിന് തുടക്കം

വടകര: ഒഞ്ചിയത്തിന്റെ വീരപുത്രന്‍ ടി.പി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തില്‍ അഭിവാദ്യമര്‍പ്പിച്ച് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പര്യടനത്തിന് തുടക്കം. രാവിലെ ഒന്‍പതരയോടെ ടി.പിയുടെ ഒഞ്ചിയം നെല്ലാച്ചേരിയിലെ വീട്ടിലെത്തിയ ഷാഫിയെ കെ.കെ രമ എം.എല്‍.എ, ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എതിരേറ്റു. തുടര്‍ന്ന് ടി.പിയുടെ പ്രതിമയില്‍ സ്ഥാനാര്‍ഥി പുഷ്ചാര്‍ച്ചന നടത്തി. തെറ്റുകള്‍ക്കെതിരേ വിരല്‍ ചൂണ്ടിയതിന്റെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ചന്ദ്രശേഖരന്റെ മണ്ണ് അക്രമരാഷ്ട്രീയത്തിനെതിരേ വിധിയെഴുതുമെന്ന് […]