കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു
കോഴിക്കോടും എറണാകുളത്തും റെയില്‍വേ ട്രാക്കിലേക്ക് പൊട്ടിവീണ മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. വിവിധ ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. കോഴിക്കോട് അരീക്കാട് മരങ്ങള്‍ പൊട്ടിവീണും വീടിന്റെ മേല്‍ക്കൂര റെയില്‍വേ പാലത്തിലേക്ക് മറിഞ്ഞുമായിരുന്നു അപകടം. എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം 300 മീറ്റര്‍ അകലെ വീണ്ടും മരം പൊട്ടി വീണു. വീണ്ടും ഗതാഗത തടസം നേരിട്ടു. മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്ത് പൊതുമരാമത്ത് മന്ത്രി […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































