മലയാളികള്‍ക്ക് നിരാശ ; നാളെ കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഇല്ല

തിരുവനന്തപുരം: കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാളത്തെ സര്‍വീസ് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ. ജൂലൈ ഒന്നിന് സര്‍വീസ് നടത്തേണ്ടിയിരുന്നു ട്രെയിന്‍ നമ്പര്‍ 22660 യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റും ജൂണ്‍ 28ന് കൊച്ചുവേളിയില്‍ നിന്ന് യോഗ് നഗരിയിലേക്ക് പോകേണ്ടിയിരുന്ന 22659 എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. Also Read ; പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് റെപ്‌കോ ബാങ്കില്‍ ജോലി കൊച്ചുവേളിയില്‍ നിന്ന് നാളെ രാവിലെ 04:50നായിരുന്നു യോഗ് നഗരി ഋഷികേശ് സൂപ്പര്‍ […]

ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ പുതിയ ട്രെയിന്‍, ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കൊല്‍ക്കത്തക്കും രാജഷാഹിക്കും ഇടയിലാണ് ട്രെയിന്‍ സര്‍വീസ്. ചിറ്റഗോങ്ങിനും കൊല്‍ക്കത്തക്കും ഇടിയിലാണ് ബസ് സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിലുള്ള യോഗത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. Also Read ;മലപ്പുറം സീറ്റ് പ്രതിസന്ധി: മന്ത്രി വി ശിവന്‍കുട്ടിയുടെ വാദങ്ങളെ പൊളിച്ച് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കണക്ക് പുതുതായി പ്രഖ്യാപിച്ച ട്രെയിന്‍ ഉടന്‍ തന്നെ സര്‍വീസ് തുടങ്ങും. ബംഗ്ലാദേശില്‍ നിന്നുള്ള ഗുഡ്‌സ് ട്രെയിനിന്റെ പരീക്ഷണ ഓട്ടവും […]

റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി ; വൈകിയത് ഏഴ് ട്രെയിനുകള്‍, സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: വടകരയ്ക്കും മാഹിക്കും ഇടയില്‍ പൂവാടന്‍ ഗേറ്റിനു സമീപം റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റി. വെള്ളിയാഴ്ച ആറ് മണിയോടെ റെയില്‍വേയുടെ സിഗ്നല്‍ കേബിള്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് വടകരയ്ക്കും മാഹിക്കും ഇടയില്‍ സിഗ്‌നല്‍സംവിധാനം പ്രവര്‍ത്തനരഹിതമായി. ഇതേതുടര്‍ന്ന് ഏഴ് ട്രെയിനുകളാണ് വൈകിയത്. സംഭവത്തില്‍ സംശയം തോന്നിയ അതിഥിത്തൊഴിലാളികളായ രണ്ട് പേരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. Also Read ; ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂവാടന്‍ ഗേറ്റിലെ കേബിള്‍ മുറിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് […]

ഭൂമി കുലുങ്ങിയാലും സ്ഫോടനം നടന്നാലും ഈ റെയില്‍പ്പാലം കുലുങ്ങില്ല! ലോകത്തെ എട്ടാം അത്ഭുതം ഇന്ത്യയില്‍

ജമ്മുകശ്മീര്‍:  ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പാലമായ ചെനാബ് റെയില്‍പ്പാലത്തിലൂടെ ആദ്യത്തെ തീവണ്ടിയോടി. റെയില്‍വേ നടത്തിയ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പാലത്തിലൂടെ കടന്നുപോയത്. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതോടെ ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വീസ് ഉത്തര റെയില്‍വേ ഉടന്‍ ആരംഭിക്കും. രംബാനില്‍ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നറിയപ്പെടുന്ന ഈ റെയില്‍പ്പാലത്തിലൂടെ കടന്നുപോകുക. Also Read ; വയനാട് തിരുനെല്ലിയില്‍ വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി ജമ്മു കശമീരിലെ റിയാസി ജില്ലയില്‍ ബക്കലിനും […]

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: 5 പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

ദില്ലി: പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ 5 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റുവെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവര്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. Also Read; കൊല്ലത്ത് കാര്‍ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം സീല്‍ദയിലേക്ക് പോകുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിന്റെ പിന്നിലേക്ക് ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. എക്‌സ്പ്രസ് ട്രെയിനിന്റെ […]

പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. കാഞ്ചന്‍ജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അസമിലെ സില്‍ച്ചാറില്‍ നിന്ന് കൊല്‍ക്കത്തയിലെ സീല്‍ഡയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ് ന്യൂ ജല്‍പായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്റ്റേഷന് സമീപമെത്തിയപ്പോള്‍ പിന്നില്‍ നിന്ന് ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയതായാണ് വിവരം. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. Also Read; കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരില്‍ പ്രധാനിയായ […]

തൃശ്ശൂരില്‍ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി

തൃശ്ശൂര്‍: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. തൃശ്ശൂരില്‍ രാവിലെ 9.25നാണ് സംഭവം. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്. Also Read ;മണിപ്പൂരിനൊപ്പം നിന്ന രാഹുലിനെ കൈവിടാതെ ജനം ; മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ്,ഫലത്തില്‍ ഞെട്ടി ബിജെപി മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]

മണ്‍സൂണ്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: മണ്‍സൂണ്‍ പ്രമാണിച്ച് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയെന്ന് അറിയിച്ച് ദക്ഷിണ റെയില്‍വേ. ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് ട്രെയിന്‍ സമയത്തില്‍ മാറ്റം. മാറ്റിയ സമയക്രമം ഇങ്ങനെ Also Read; വന്‍ വിദേശ മദ്യ വേട്ട; 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തു രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം – പൂനെ സൂപ്പര്‍ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം -ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് […]

നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചറില്‍ പാമ്പ് ; യുവതിയെ കടിച്ചതായി സംശയം

പാലക്കാട് : നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം.ആയുര്‍വേദ ഡോക്ടര്‍ ഗായത്രിക്കാണ് പാമ്പ് കടിയേറ്റെന്ന് സംശയിക്കുന്നത്.ട്രെയിനിനകത്ത് പാമ്പിനെ കണ്ടതായി യാത്രക്കാര്‍ അറിയിച്ചു.യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു.യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പാളത്തിലെ വിള്ളല്‍ : നേത്രാവതി എകസ്പ്രസിന് ഒഴിവായത് വന്‍ദുരന്തം

മുംബൈ: മുംബൈയില്‍ നിന്ന് തിരുവന്തപുരത്തേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ സമയോചിതമായ ഇടപെടല്‍ മൂലം.കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളല്‍ നേരത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവായത് വന്‍ദുരന്തം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍ കണ്ടെത്തിയത്. Also Read ; റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു; അതീവ ജാഗ്രതാ നിര്‍ദേശം നേത്രാവതി എക്സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ടിയിരുന്നത്. കൂട്ടിച്ചേര്‍ത്ത പാളങ്ങള്‍ വിട്ടുപോയ നിലയിലായിരുന്നു. […]