പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്കും

മുംബൈ : മംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്‌സ്പ്രസ് ഇനി മുതല്‍ കന്യാകുമാരിയിലേക്ക് നീട്ടും.ജൂലായില്‍ റെയില്‍വേ പുതിയ ടൈംടേബിള്‍ പുറത്തിറക്കും. അതില്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. നിലവില്‍ പരശുറാമിലുള്ളത് 21 കോച്ചുകളാണ്.എന്നാല്‍ നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ 21 കോച്ചുകളേക്കാള്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോളുള്ളത്.നാഗര്‍കോവിലില്‍ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് പൂര്‍ത്തിയായിട്ടില്ല.ഇതേതുടര്‍ന്നാണ് ട്രെയിന്‍ കന്യാകുമാരിയിലേക്ക് നീട്ടി പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നത്.കൂടാതെ കന്യാകുമാരിയിലെ പ്ലാറ്റ്‌ഫോമുകളില്‍ 24 കോച്ച് വരെയുള്ള […]

ആറ് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു; നിരാശയോടെ യാത്രക്കാര്‍

തിരുവനന്തപുരം: കേരളത്തില്‍ ഓടുന്ന ട്രെയിനുകള്‍ ഉള്‍പ്പെടെ ആറ് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ദക്ഷിണ റെയില്‍വേ നിര്‍ത്തലാക്കുന്നതായി വിവരം. നടത്തിപ്പ്, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിക്കാലം പോലുള്ള ഏറെ തിരക്കുപിടിച്ച സമയത്ത് റെയില്‍വേയുടെ നടപടി. സ്‌കൂള്‍ തുറക്കല്‍, സ്ഥലംമാറ്റം തുടങ്ങിയവ നടക്കുന്ന മാസമായതിനാല്‍ റെയില്‍വേയുടെ നീക്കം യാത്രക്കാരെ കൂടുതല്‍ വലയ്ക്കുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകളും നിര്‍ത്തലാക്കുന്നവയില്‍ ഉള്‍പ്പെടുന്നു. Also Read ; ആഡംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന് ജാമ്യം നല്‍കിയതില്‍ മോദിയെ […]

ഗുഡ്‌സ് ട്രെയിന്‍ ട്രാക്കില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങി പോയി

കാസര്‍കോട്:ഗുഡ്‌സ് ട്രെയിന്‍ തെറ്റായ ട്രാക്കില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങി പോയി.കാസര്‍കോട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. മറ്റ് ട്രെയിനുകള്‍ നിര്‍ത്തേണ്ട ഒന്നാം പ്ലാറ്റ്‌ഫോമിലാണ് ഗുഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്താന്‍ കഴിയാതെ വന്നു. Also Read ; പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറിപോയി : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാ പിഴവെന്ന് പരാതി ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ കഴിയാതെ വന്നതോടെ ട്രെയിന്‍ കയറാനെത്തിയ പല യാത്രക്കാരും […]

ടിക്കറ്റ് ചോദിച്ചപ്പോള്‍ തള്ളിയിട്ടു, ടോയ്‌ലറ്റില്‍ കയറിയൊളിച്ചു ; ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം, പിടിയിലായ യുവാക്കളുടെ കൈവശം കഞ്ചാവ്

എറണാകുളം: ടിടിഇയ്ക്കുനേരെ വീണ്ടും ആക്രമണം.കഴിഞ്ഞ ദിവസം ബെംഗളൂരു – കന്യാകുമാരി എക്‌സ്പ്രസില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയില്‍വേ പൊലീസ് പിടികൂടി.ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോള്‍ ടിടിഇ ടിക്കറ്റ് ചോദിക്കുകയും തുടര്‍ന്ന് ടിടിഇയെ തള്ളിയിട്ട ശേഷം പ്രതികളില്‍ ഒരാള്‍ മറ്റൊരു കോച്ചിന്റെ ടോയ്ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു.ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരെയാണ് പ്രതികള്‍ തള്ളിയിട്ടു രക്ഷപ്പെടാന്‍ ശ്രമിച്ചത്. Also Read ; ‘എയര്‍ ഇന്ത്യ […]

മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം, കൂട്ടിയിടി ഒഴിവാക്കാന്‍ ‘കവച്’ സംവിധാനവും; വന്ദേ മെട്രോ രണ്ടുമാസത്തിനകം ട്രാക്കിലേക്ക്

ചെന്നൈ: വന്ദേ മെട്രോ തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഉടനെ നടത്തുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) അധികൃതര്‍ അറിയിച്ചു. ജൂണ്‍ അവസാനത്തോടെയോ ജൂലായ് ആദ്യവാരത്തിലോ വന്ദേ മെട്രോ പുറത്തിറക്കും. മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റിന്റെ(മെമു) പരിഷ്‌കരിച്ച രൂപമാണ് 12 കോച്ചുള്ള വന്ദേ മെട്രോ. മണിക്കൂറില്‍ 110 മുതല്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരിക്കും തീവണ്ടി ഓടിക്കുക. Also Read ;‘ടൊവിനോയ്ക്ക് അപ്രിയമായേക്കാവുന്ന ചില അഭിപ്രായങ്ങള്‍ പറഞ്ഞു, അതിനുശേഷം സിനിമ മുന്നോട്ടുപോയില്ല’ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ശീതീകരിച്ച […]

റെയില്‍വേ ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു ; യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു

കൊല്ലം: ട്രെയില്‍ തട്ടി യുവാവും യുവതിയും മരിച്ചു.റെയില്‍വേ ട്രാക്കിലുടെ നടക്കുകയായിരുന്ന ഇരുവരും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെ വന്ന ട്രെയിന്‍ ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്. Also Read ; പെണ്‍കുട്ടിയെ മര്‍ദിച്ചത് ഫോണ്‍ ചാറ്റ് പിടികൂടിയതിന്, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലില്‍വെച്ച് വൈകുന്നേരം 5.30നായിരുന്നു അപകടം ഉണ്ടായത്. റെയില്‍ ട്രാക്കിന് സമീപത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ […]

ടിടിഇയെ ആക്രമിച്ച സംഭവം ; അക്രമിയുടെ ഫോട്ടോ നല്‍കിയിട്ടും നടപടിയെടുക്കാതെ റെയില്‍വേ പോലീസ്

കൊച്ചി:ട്രെയിനുള്ളില്‍വെച്ച് ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണമില്ലാതെ റെയില്‍വേ പോലീസ്.അക്രമിയെ കണ്ടെത്തി ഫോട്ടോ റെയില്‍വേ പോലീസിന് കൈമാറിയിട്ടും അന്വേഷണമില്ല.ഏപ്രില്‍ നാലിനായിരുന്നു പരാതിക്കാസ്പദമായ സംഭവം.മെയ് ആറിന് സൗത്ത്റെയില്‍വേ സ്റ്റേഷനിലായിരുന്നു പ്രതിയെ കണ്ടത്. അക്രമത്തിനിരയായ ടിടിഇ ജയ്സണ്‍ അക്രമിയെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുക്കുകയായിരുന്നു. ശേഷം റെയില്‍വേ പോലീസിന് കൈമാറിയെങ്കിലും നടപടിയെടുത്തില്ല.പ്രതിയെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വിശദീകരണം. Also Read ; മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റം തടഞ്ഞുവച്ചു ; സമരവുമായി തൊഴിലാളി യൂണിയന്‍, സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ […]

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് മര്‍ദ്ദനം ; അക്രമം റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ കയറിയത് ചോദ്യം ചെയ്തതിന്

കോഴിക്കോട്: ട്രെയിനില്‍ ടിടിഇക്ക് നേരെ വീണ്ടും അക്രമം. മംഗലാപുരം-തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രിയില്‍ ചികിത്സയിലാണ്. Also Read ;തുടക്കക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ DRDO CHESS ല്‍ ജോലി ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആളാണ് മര്‍ദ്ദിച്ചത്. ടിക്കറ്റില്ലാതെയുള്ള യാത്ര ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് വിക്രം കുമാര്‍ മീണ വ്യക്തമാക്കി. അക്രമിച്ചയാളുടെ കൈവശം ജനറല്‍ ടിക്കറ്റ് മാത്രമാണ് […]

ഭിന്നശേഷിക്കാര്‍ക്ക് റിസര്‍വേഷന്‍ ക്വാട്ട അനുവദിച്ച് റെയില്‍വേ

ചെന്നൈ : തീവണ്ടികളില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇനി മുതല്‍ റിസര്‍വേഷന്‍ ക്വാട്ട. എക്‌സ്പ്രസ്, മെയില്‍ വണ്ടികള്‍ക്കു പുറമെ രാജധാനി,ശതാബ്ദി,തുരന്തോ,ഹംസഫര്‍,ഗതിമാന്‍,വന്ദേഭാരത് തുടങ്ങീ എല്ലാ വണ്ടികളും നിശ്ചിത ബര്‍ത്തുകള്‍ ഇനി മുതല്‍ നീക്കിവെക്കും. സ്ലീപ്പര്‍ ക്ലാസില്‍ നാല്‍ ബര്‍ത്തും( രണ്ട് ലോവര്‍ ബര്‍ത്തും, രണ്ട് മിഡില്‍ ബര്‍ത്തും ) , തേര്‍ഡ് എ സിയില്‍ നാല്‍ ബര്‍ത്തും ക്വാട്ട അനുവദിക്കും. Also Read ; ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ച സംഭവം: യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ് വന്ദേഭാരതില്‍ സി.1, […]

വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സര്‍വീസ്; ജൂണ്‍ 4 ന് ആദ്യ യാത്ര

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ യാത്ര ജൂണ്‍ 4 ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്. Also Read ;ജോയിലെ ഹിറ്റ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്റെ ആദ്യ യാത്ര ജൂണ്‍ 4 ന് തിരുവന്തപുരത്തുനിന്നു മഡ്ഗാവിലേക്ക് നടത്തും. നാല് ദിവസമാണ് […]