ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം: ഗതാഗത വകുപ്പിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറും ഉത്തരവുകളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നടപടി. ഡ്രൈവിംഗ് ടെസ്റ്റിന് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാനായി ഗതാഗത കമ്മീഷണര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നു. പഴയ വാഹനങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏകപക്ഷീയമായി വാഹന നിരോധനം […]

ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം; സംസ്ഥാനത്ത് പ്രിന്റഡ് ലൈസന്‍സ് നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിന്റഡ് ലൈന്‍സന്‍സ് നിര്‍ത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്നും തെളിവിനായി ഡിജിറ്റല്‍ രേഖകള്‍ മതിയെന്നും ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം. ആദ്യ ഘട്ടമായി ലൈസന്‍സ് പ്രിന്റിംഗും രണ്ടാം ഘട്ടത്തില്‍ ആര്‍ സി ബുക്ക് പ്രിന്റിംഗും നിര്‍ത്തുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. ആധാര്‍ കാഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നത് പോലെ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കും. ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധന സമയത്ത് ഹാജരാക്കിയാല്‍ മതി. പുതിയ തീരുമാനത്തോടെ ലൈസന്‍സ് […]