നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍

നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. ടര്‍ഫില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പത്താനും കൂടിയതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആവേശഭരിതമായി. Also Read; ഭര്‍ത്താവിനെ കഴുത്തറുത്തുകൊന്ന് ഭാര്യ തൂങ്ങിമരിച്ച നിലയില്‍ തൃണമൂലിന് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന് യൂസഫ് പത്താന്‍ പ്രതീക്ഷ പങ്കുവച്ചു. […]

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും; മത്സരം മലയോര ജനതയ്ക്ക് വേണ്ടി: പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ മത്സരിക്കുന്നത് മലയോര ജനതക്ക് വേണ്ടിയാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. 9 വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാല്‍ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ അന്‍വര്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വര്‍ വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്. Also Read; അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, മാങ്കൂട്ടത്തില്‍ സ്വയം […]

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കും; പാര്‍ട്ടി ചിഹ്നം അനുവദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. അതിനായി അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാനാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ […]

ഭാവിയില്‍ തലവേദനയാകുമെന്ന ആശങ്ക; അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം

മലപ്പുറം: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ആശയക്കുഴപ്പം തുടരുന്നു. നാളെ നടക്കുന്ന കൂടിക്കാഴ്ചയില്‍ പിവി അന്‍വറിന് മുന്നില്‍ കോണ്‍ഗ്രസ് മുന്നണി പ്രവേശനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെയ്ക്കുമെന്നാണ് വിവരം. മുന്നണി പ്രവേശനം സാധ്യമാകണമെങ്കില്‍ കേരള പാര്‍ട്ടി വേണമെന്ന നിലപാടിലാണ് യുഡിഎഫ് ഇപ്പോഴുള്ളത്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വഴിയുള്ള മുന്നണി പ്രവേശനം പ്രയാസമാണെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍. Also Read; ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ കേസ് തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ പോലീസ് പിവി അന്‍വറുമായി തല്‍ക്കാലം സഹകരണം മാത്രം മതിയെന്ന അഭിപ്രായം യുഡിഎഫില്‍ […]

പി വി അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസ് ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ്

മലപ്പുറം: പി വി അന്‍വറിന്റെ പഴയ എംഎല്‍എ ഓഫീസ് ഇനി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അന്‍വര്‍ ഓഫീസിന്റെ മുഖം മാറ്റിയത്. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെച്ചതിനു പിന്നാലെ ഓഫീസിലെ ബോര്‍ഡ് ഉള്‍പ്പടെ മാറ്റിയിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ വീടിന്റെ മുന്‍പിലാണ് ഓഫീസ്. Also Read; പറഞ്ഞതിലും അരമണിക്കൂര്‍ മുമ്പേ സ്റ്റേഷനില്‍ ഹാജരായി ഷൈന്‍ ടോം ചാക്കോ; മാധ്യമങ്ങളോട് പ്രതികരിച്ചില്ല അതിനിടെ ഉപതിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്ര മാധ്യമങ്ങളുമായുള്ള ആശയവിനിമയം […]

‘എന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കും’: പി വി അന്‍വര്‍

മലപ്പുറം: തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്ന് അന്‍വറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഐഎം നേതാക്കള്‍ക്കുള്ള സൂചനയാണിതെന്നും അന്‍വര്‍ പറഞ്ഞു. Also Read; വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും ഒരു തര്‍ക്കവുമില്ല, തലയ്‌ക്കേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ല. മുന്നില്‍ നിന്ന് തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിനെ സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. […]

‘അഴിമതി ആരോപണം പി ശശി പറഞ്ഞിട്ട്’; വി ഡി സതീശനോട് ക്ഷമ ചോദിച്ച് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഡ്രാഫ്റ്റ് ചെയ്തതാണ് വി.ഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കോഴ ആരോപണമെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് താന്‍ ചെയ്തതെന്നും സ്പീക്കറുടെ കൂടെ അറിവോടെ ചെയ്ത പ്രവര്‍ത്തിയുടെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. Also Read; നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പി വി അന്‍വര്‍, വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശം ‘പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ […]

ബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ; പത്ത് ദിവസത്തിനകം ബില്‍ പാസാക്കും: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് മമതാബാനര്‍ജി. അടുത്തയാഴ്ച തന്നെ നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളില്‍ ബില്‍ പാസാക്കുമെന്നും മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു. Also Read; സിനിമ മേഖലയിലെ ആക്ഷേപങ്ങള്‍ ഇതാദ്യമായല്ല ; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം, മുകേഷിന്റെ രാജി സിപിഐഎം തീരുമാനിക്കട്ടെ – കൊടിക്കുന്നില്‍ സുരേഷ് ബില്‍ നിയമസഭയില്‍ പാസാക്കിയ ശേഷം ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും. എന്നാല്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് […]