വിയറ്റ്‌നാമില്‍ നാശം വിതച്ച് ‘യാഗി’ ചുഴലിക്കാറ്റ് ; മരണം 143 ആയി, 764 പേര്‍ക്ക് പരിക്കേറ്റു, 58 പേരെ കാണാതായി
ഹാനൊയ്: വിയറ്റ്‌നാമില്‍ നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. ഇതിനോടകം 143 പോരാണ് യാഗി ചുഴലിക്കാറ്റില്‍ മരണപ്പെട്ടത്.58 പേരെ കാണാതായി. 764 പേര്‍ക്ക് പരിക്കേറ്റു. അറുപതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 18,000 വീടുകള്‍ തകര്‍ന്നു. 21 ലക്ഷം ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. രാജ്യത്തെ കാര്‍ഷിക മേഖലയെ അടിമുടി തകര്‍ത്തിരിക്കുകയാണ് യാഗി. Also Read ; വിവാഹത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് നാടുവിട്ടത് : വിഷ്ണുജിത്ത് മണിക്കൂറില്‍ 149 കിലോമീറ്ററിലേറെ വേഗതയില്‍ ശനിയാഴ്ച രാവിലെയാണ് വടക്കന്‍ വിയറ്റ്‌നാമില്‍ ‘യാഗി’ കര തൊട്ടത്. […]