ഗാസയില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് സഹായവുമായി യുഎഇ
അബുദബി: ഗാസയിലെ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ യുഎഇയിലെ ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കി തുടങ്ങുമെന്നും ഇതിന് വേണ്ടിയുളള അവസാനഘട്ട തയ്യാറെപ്പുകളാണ് യുഎഇയിലെ വിവിധ ആശുപത്രികളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസക്ക് യുഎഇ ഭരണകൂടം സഹായം ലഭ്യമാക്കുന്നുണ്ട്. ഗാസയ്ക്ക് സഹായവുമായി നിരവധി വിമാനങ്ങളാണ് ഇതിനകം യുഎഇയില്‍ നിന്ന് പറന്നത് കൂടുതല്‍ സഹായങ്ങള്‍ രാജ്യത്ത് നിന്ന് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ ഭരണകൂടം. ഗാസയില്‍ ഫീല്‍ഡ് ആശുപത്രികള്‍ […]