November 21, 2024

കേരള സര്‍ക്കാരിനെ രക്ഷിച്ചത് ‘ഉബുണ്ടു’

തിരുവനന്തപുരം: ലോകം മുഴുവന്‍ വിവിധ മേഖലകളെ ബാധിച്ച മൈക്രോസോഫ്റ്റ് കംപ്യൂട്ടര്‍ പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. സ്വതന്ത്ര സോഫ്റ്റ്വേയറായ ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സര്‍ക്കാര്‍ ഓഫീസ് ശൃംഖലയിലെ കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റവും ക്ലൗഡും ഉപയോഗിക്കുന്ന ഐ.ടി. കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ സെന്റ്‌റും അതില്‍ ഉപയോഗിക്കുന്ന സുരക്ഷാ സോഫ്റ്റ്വേയറിനും ഇ മൈക്രോസോഫ്റ്റുമായി ബന്ധമില്ലാത്തതിനാല്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കുന്ന സര്‍ക്കാരിന്റെ ക്ലൗഡ് സംവിധാനവും മൈക്രോസോഫ്റ്റിന്റേതല്ല. സര്‍ക്കാര്‍ […]