ഐഎഎസ് ഓഫീസര്‍ ജോലി നേടാന്‍ ഉപയോഗിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റ്; നടപടിയെടുത്ത് യു പി എസ് സി

പൂനെ: അധികാര ദുര്‍വിനിയോഗത്തില്‍ പൂനെയില്‍ നിന്ന് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം. യു പി എസ് സി സെലക്ഷന്‍ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായി കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചിരുന്നത്. Also Read ; മലബാറിലെ സീറ്റ് പ്രതിസന്ധി ; വിദ്യാഭ്യാസ മന്ത്രി സഭയില്‍ പ്രത്യേക പ്രസ്താവന നടത്തും, പുതിയ ബാച്ചുകള്‍ അനുവദിക്കുമെന്ന് സൂചന വൈകല്യങ്ങള്‍ പരിശോധിക്കാനായുള്ള […]

2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവക്ക്, 4ാം റാങ്ക് മലയാളിക്ക്

ഡല്‍ഹി: 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. അനിമേഷ് പ്രധാന്‍, ദൊനുരു അനന്യ റെഡി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയയ സിദ്ധാര്‍ത്ഥ് റാംകുമാര്‍ അഞ്ചാം പരിശ്രമത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാര്‍ത്ഥിന് ലഭിച്ചത്. എഴുതിയ മൂന്ന് തവണയും സിദ്ധാര്‍ത്ഥ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അച്ഛന്‍ രാംകുമാര്‍ […]