ഉത്തര്‍പ്രദേശില്‍ ട്രെയിന്റെ 15 ബോഗികള്‍ക്ക് പാളം തെറ്റി; രണ്ട് മരണം, 25 ലധികം പേര്‍ക്ക് പരിക്ക്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read ; അമേരിക്കയിലെ ടി20 ലോകകപ്പ് നടത്തിപ്പ്; ഐസിസിക്ക് 167 കോടിയുടെ നഷ്ടം ബുധനാഴ്ച രാത്രി 11.35ന് ദിബ്രുഗഢ് എക്സ്പ്രസ് ഛണ്ഡീഗഢില്‍ നിന്നും ദിബ്രുഗഢിലേക്ക് യാത്ര പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ജിലാഹി റെയില്‍വേസ്റ്റേഷനും ഗോസായ് ദിഹ്വയ്ക്കും ഇടയിലാണ് ഈ അപകടമുണ്ടായത്. റെയില്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും 40 […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































