റോഡ് തടഞ്ഞ് സിപിഎം സ്റ്റേജ് കെട്ടിയ സംഭവം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: സി.പി.ഐ.എം പാളയം ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനും തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. Also Read; കളര്‍കോട് അപകടം; മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ് വഞ്ചിയൂര്‍ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടി സി.പി.ഐ.എം ഒരുക്കിയ വേദിയാണ് വിവാദത്തിന് കാരണമായത്. […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































