വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തിയുള്ള സിപിഐഎം സമ്മേളനം: കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്ന് പോലീസ്

തിരുവനന്തപുരം: ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി വഞ്ചിയൂർ റോഡ് നടത്തിയ സിപിഐഎം ഏരിയ സമ്മേളനത്തിലെ കോടതിലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്ന് പോലീസ്. പൊതുവഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിട്ടില്ലെന്നും സ്റ്റേജ് പൊളിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. അതേസമയം, സംഘാടകരായ 40 പേർക്കെതിരെ കേസെടുത്തു. ‘സ്റ്റേജിൽ ആരൊക്കെയാണ് ഇരുന്നത് ? അവരെ പ്രതികളാക്കിയോ.? അവിടെ നടത്തിയ നാടക സംഘത്തിൻ്റെ വാഹനം പിടിച്ചെടുത്തോ? ധപ്രവർത്തകർ എത്താനായി സ്‌കൂൾ ബസ് ഉപയോഗിച്ചോ? പോലീസിൻ്റെ ചുമതലയെന്താണ് തുടങ്ങിയ ചോദ്യങ്ങൾ […]