കെ-ഫോണില്‍ സിബിഐ അന്വേഷണമില്ല ; വി ഡി സതീശന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: കെ-ഫോണ്‍ കരാര്‍ ഇടപാടിലെ ക്രമക്കേട് കണ്ടെത്താനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ-ഫോണില്‍ അഴിമതി നടന്നെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. എന്നാല്‍ കെ-ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി. Also Read ; ഡല്‍ഹി മദ്യനയകേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം […]

ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടം,സ്ത്രീപക്ഷ നിലപാട്,രാഷ്ട്രീയം കലര്‍ത്താതെ പിന്തുണയ്ക്കണം : വി ഡി സതീശന്‍

കോഴിക്കോട്: സിനിമാ മേഖലയില്‍ ഡബ്ല്യൂസിസി ചെയ്യുന്നത് ധീരമായ പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സ്ത്രീപക്ഷ നിലപാടാണ് ഡബ്ല്യൂസിസിയുടേതെന്നും രാഷ്ട്രീയം കലര്‍ത്താതെ അവര്‍ക്ക് പിന്തുണ നല്‍കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഹേമ കമ്മീഷനല്ല, ഹേമ കമ്മിറ്റി ആണെന്ന വാദത്തിന് പ്രസക്തിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. Also Read ; ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടി ; ഇ പി ജയരാജന്‍ പങ്കെടുത്തില്ല കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് നടന്നത്. ക്രിമിനല്‍ കുറ്റം നടന്നുവെന്ന് അറിഞ്ഞിട്ടും മറച്ചുവെയ്ക്കുന്നത് കുറ്റകൃത്യമാണ്. നാലര […]

എഡിജിപി ആര്‍എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടി, കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ മേല്‍ ചാര്‍ത്തുകയാണ്: പിവി അന്‍വര്‍

മലപ്പുറം: ‘പുനര്‍ജനി’ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ ആര്‍എസ്എസ് ബന്ധം ചാര്‍ത്തുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ‘പുനര്‍ജനി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിക്ക് മേല്‍ സതീശന്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. എഡിജിപി എം ആര്‍ ആജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ട്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും’ പി വി അന്‍വര്‍ ആരോപിച്ചു. ‘അജിത് കുമാറിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള […]

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, അതൊരു സ്വകാര്യസന്ദര്‍ശനം, സമ്മതിച്ച് എഡിജിപി

തിരുവനന്തപുരം: ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം. Join with metro post: https://chat.whatsapp.com/HjcUlifzcenEq2uVJiVTRN ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ തൃശൂരില്‍വെച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആര്‍ എസ് എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് വി.ഡി സതീശന്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സര്‍ക്കാര്‍ ചെയ്തുവെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ഡബ്ല്യുസിസിയും ഉയര്‍ത്തി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘കോണ്‍ക്ലേവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. […]

കാഫിര്‍ പോസ്റ്റ് വിവാദം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം ; ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റ് നിയമസഭയില്‍ ഉന്നയിച്ച് മാത്യുകുഴല്‍ നാടന്‍ എംഎല്‍എ. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മാത്യുകുഴല്‍നാടന്‍ ഇക്കാര്യം ഉന്നയിച്ചത്. അതേസമയം സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. കൂടാതെ ഫേയ്‌സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. Also Read ; ഹൈക്കോടതി […]