കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നത് അനുകൂലിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ആളെ പുതിയ അധ്യക്ഷന്‍ ആക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘കൂടിയാലോചനകള്‍ക്ക് ശേഷം ആകണം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. പാര്‍ട്ടിയെ ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ആളെ പുതിയ അധ്യക്ഷന്‍ ആക്കണം. എല്ലാവശങ്ങളും ആലോചിച്ച് പുതിയ അധ്യക്ഷനെ […]

മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി

പത്തനംതിട്ട:മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കി, മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിയിലേക്കാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ മാര്‍ത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കുകയായിരുന്നു. Also Read ; സെയ്ഫിനെ ആക്രമിച്ച പ്രതിയെ തന്നെയാണോ പോലീസ് പിടികൂടിയത് ? മൂക്കും മുടിയും ചുണ്ടുമെല്ലാം വ്യത്യാസം; കരീനയുടെ പെരുമാറ്റവും ചോദ്യംചെയ്യപ്പെടുന്നു അതേസമയം ആരെയും പരിപാടിക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സഭാ നേതൃത്വം അറിയിച്ചു. പരിപാടിക്കായി ഫെബ്രുവരി 15 […]

എന്‍.എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത പാര്‍ട്ടി ഏറ്റെടുക്കും, ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കണം: എം വി ഗോവിന്ദന്‍

ബത്തേരി: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് സിപിഎം. കെപിസിസി ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. Also Read ; ‘ദുരൂഹ സമാധി’; പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും,സ്ഥലത്ത് നാടകീയ രംഗങ്ങള്‍, തല്‍കാലം സമാധി തുറന്ന് പരിശോധിക്കില്ല എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം […]

ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് :മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലക്കാട്ടെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും മന്ത്രി പറഞ്ഞു. Also Read ; ബലാത്സംഗ കേസ് ; നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ‘ഇതുവരെ നടത്തിയ വര്‍ഗീയ പ്രസംഗങ്ങളെ സന്ദീപ് വാര്യര്‍ തള്ളിപ്പറയും എന്നാണ് കരുതിയത്. എന്നാല്‍ ഇടതുപക്ഷത്തിനെതിരെ ആഞ്ഞടിക്കുകയാണ് സന്ദീപ് ചെയ്യുന്നത്. ഇതുവരെ ബിജെപിയില്‍ ഇരുന്ന് ഇടതുപക്ഷത്തിനെതിരെ സംസാരിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇരുന്ന് ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്നു’, റിയാസ് […]

മുഖ്യമന്ത്രി സഭയില്‍ ; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷം  ഇറങ്ങിപോയി

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രണ്ട് ദിവസമായി നിയസഭാ സമ്മേളനത്തിന് എത്താതിരുന്ന മുഖ്യമന്ത്രി ഇന്ന് സഭയിലെത്തി. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. Also Read ; ശബരിമലയില്‍ പുനരാലോചന ; സ്‌പോട് ബുക്കിംഗില്‍ ഇളവ് അനുവദിച്ചേക്കും, തീരുമാനം ഇന്നറിയാം അതേസമയം, ഇന്ന് സഭയില്‍ കെകെ രമ എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അവതരണാനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ […]

വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ പിന്നെ വേട്ടക്കാരെ സംരക്ഷിക്കുന്ന മനോഭാവമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയ്തത്. ഇത് ചൂണ്ടികാട്ടിയാണ് സജി ചെറിയാന്‍ രാജിവെക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടത്. അതോടൊപ്പം റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തും സിദ്ദിഖും തല്‍സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു. Also Read ; മലേഷ്യയില്‍ റോഡരികിലെ കുഴിയില്‍ വീണു […]

ക്ഷേമപെന്‍ഷനില്‍ ആശങ്ക വേണ്ട ; കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് ധനമന്ത്രി , വിഷയം ഗൗരവകരമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അടിയന്തര സ്വഭാവം ഇല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉമ്മന്‍ചാണ്ടിയുടെ ഭരണക്കാലത്ത് 18 മാസം കുടിശ്ശികയുണ്ടായിരുന്നു. നിലവില്‍ 5 മാസത്തെ കുടിശികയാണുള്ളത്. ഇതില്‍ ഒരു ഗഡു ഉടന്‍ കൊടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ 900 കോടി വേണം.കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു. Also […]

8 വര്‍ഷത്തിനിടെ 1000 ബാറുകള്‍ പക്ഷേ കുട്ടികള്‍ക്ക് സീറ്റില്ല ; സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്റെ രണ്ടാ ദിവസം മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സഭയ്ക്കുള്ളില്‍ തര്‍ക്കം. മലബാറില്‍ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അത് നിഷേധിച്ചു. അടിയന്തരപ്രമേയ നോട്ടീസിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ഭരണപ്രതിപക്ഷ എംഎല്‍എമാര്‍ തമ്മില്‍ വാക്‌പോര് നടന്നു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. Also Read ; കൊലപാതകക്കേസ് ; കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍ നിയമസഭയില്‍ നടന്ന […]

കേരള നിയമസഭാ സമ്മേളനം തുടങ്ങി ; ബാര്‍കോഴ, സിഎംആര്‍എല്‍ വിവാദങ്ങളില്‍ അടിയന്തരപ്രമേയ നോട്ടീസ്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച സമ്മേളനത്തിന്റെ ചോദ്യോത്തരവേള അവസാനിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിനാണ് സഭാ സമ്മേളനം. ബാര്‍ കോഴ, സിഎംആര്‍എല്‍ എന്നീ വിവാദങ്ങള്‍ സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയം പ്രതിപക്ഷത്തിന് കരുത്ത് പകരും. മദ്യനയവുമായി ബന്ധപ്പെട്ട് റോജി എം ജോണ്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് […]

മദ്യനയം : ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറയുന്നത് പച്ചക്കള്ളം, ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തി, വി ഡി സതീശന്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രിയും എക്‌സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്. മന്ത്രിമാര്‍ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നും ടൂറിസം വകുപ്പ് സൂം മീറ്റിംഗ് നടത്തിയെന്നും വകുപ്പ് ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ടൂറിസം വകുപ്പ് എക്‌സൈസ് വകുപ്പിനെ മറികടന്ന് എങ്ങനെയാണ് വിഷയത്തില്‍ ഇടപെട്ടതെന്നും അദ്ദേഹം ചോദിച്ചു. കെ എം മാണിക്കെതിരായ ആരോപണം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച മാതൃക ഈ സര്‍ക്കാര്‍ എന്ത്‌കൊണ്ട് സ്വീകരിക്കുന്നില്ലെന്നും എന്തിനാണ് ടൂറിസം വകുപ്പ് അനാവശ്യ വേഗത കാണിച്ചതെന്നും […]