ഗൂഢാലോചന നടന്നെങ്കില്‍ അത് സിപിഎമ്മില്‍ നിന്നാകും, പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവര്‍: വി.ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നില്‍ എന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം തന്നെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഐഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നും ആകുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ‘പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്ളവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന […]

ആന്റണി രാജു രാജി വെക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു രാജി വെക്കണമെന്ന് വിഡി സതീശന്‍. സംസ്ഥാനത്ത് എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം അപകടം കുറഞ്ഞുവെന്ന വാദം പച്ചക്കള്ളമാണെന്നും എ.ഐ. ക്യാമറയുടെ പേരില്‍ നടത്തിയ അഴിമതി മറച്ചുവെയ്ക്കാനാണ് റോഡ് അപകടങ്ങളില്‍ വ്യാജ പ്രചാരണം സര്‍ക്കാര്‍ നടത്തുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. ‘എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് അപകടങ്ങള്‍ കുറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും വാദം പച്ചക്കള്ളമാണ്. നിയമസഭയിലും പുറത്തും ഈ കള്ളം ആവര്‍ത്തിച്ചതുകൂടാതെ സര്‍ക്കാര്‍ ഹൈക്കോടതിയെവരെ കബളിപ്പിക്കുകയാണ് ചെയ്തത്. കള്ളക്കണക്ക് നല്‍കി […]

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എം പി

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നു തന്നെ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എംപി. തങ്ങളെപ്പോലുള്ളവരുടെ ആഗ്രഹം രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നാണെന്നും ഈ ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ മാറിനില്‍ക്കാനുള്ള വിവേകം ഇടതുപക്ഷം കാണിക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും പുതുപ്പള്ളി വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ വന്നപ്പോള്‍ പെരുമാറിയ രീതിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ […]