September 8, 2024

‘എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട്’; പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് രംഗത്ത്

തിരുവനന്തപുരം: എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്നും ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് രംഗത്ത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമന്നാവശ്യപ്പെട്ടാണ് ഷോണ്‍ ജോര്‍ജ് ഹൈകോടതിയില്‍ ഉപഹര്‍ജി നല്‍കിയിരിക്കുന്നത്. എസ്എന്‍സി ലാവ്‌ലിന്‍, പ്രൈസ് വാട്ടേഴ്സ് കൂപ്പഴ്സ് (പിഡബ്ല്യുസി) എന്നീ കമ്പനികള്‍ എക്സാലോജിക്കിന് പണം നല്‍കിയെന്ന് ഷോണ്‍ ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ആരോപിച്ചു. തെളിവുകള്‍ ഇന്ന് പുറത്തു വിടുമെന്നും രേഖകളെല്ലാം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

മാസപ്പടി വിവാദം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും, രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം.

കൊച്ചി: മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. രാവിലെ കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് സമന്‍സ് . ആദ്യമായാണ് സി എം ആര്‍ എല്‍ കേസില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടിയിലേക്ക് കടക്കുന്നത്. Also Read ; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് : സ്വരാജിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി മാസപ്പടി വിവാദത്തില്‍ സിഎംആര്‍എലിലെ ഫിനാന്‍സ് വിഭാഗം ഉദ്യോഗസ്ഥരോടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ […]

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ വിധി പറയുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് ധാതുമണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മാസപ്പടി ലഭിച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. Also Read ; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പികെ ബിജുവിനെ ഇഡി ഇന്ന് ചോദ്യം ചെയ്‌തേക്കും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രി പിണറായി […]

മാസപ്പടി വിവാദത്തില്‍ കേസെടുത്ത് ഇ ഡി; വീണയെ അറസ്റ്റ് ചെയ്യുമോ?

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്രേറ്റ്. ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇഡി കൊച്ചി യൂണിറ്റ് ആണ് കേസെടുത്തത്. കേസില്‍ എസ്എഫ്ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി നടപടി. പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. Also Read; ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിഐടിയു അതേസമയം മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. കേസ് തള്ളണമെന്ന […]

മാസപ്പടി വിവാദം; വീണ വിജയനെ ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് എസ്എഫ്‌ഐഒ

കൊച്ചി: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ എസ്എഫ്‌ഐഒ ഉടന്‍ ചോദ്യം ചെയ്‌തേക്കില്ലെന്ന് റിപ്പോര്‍ട്ട്. വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്ക് മുഖേന നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിശദവിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം മാത്രമേ വീണാവിജയനെ ചോദ്യം ചെയ്യുകയുളളൂ. കമ്പനിയുമായി സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സ്ഥാപനങ്ങളുടെ മേധാവികളെ എസ്എഫ്‌ഐഒ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ട്. കൂടാതെ എക്‌സാലോജിക് 12 സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ എസ്എഫ്‌ഐഒ ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. […]

കര്‍ണാടക ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിലെ കര്‍ണാടക ഹൈക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു മാത്യു കുഴല്‍നാടന്റെ പ്രതികരണം. ‘എസ് എഫ് ഐ ഒ അന്വേഷണത്തിന് പര്യാപ്തമായ കുറ്റകൃത്യം നടന്നിട്ടില്ലെന്ന വാദത്തെ കോടതി തള്ളിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇതെന്നായിരുന്നു മുഖ്യമന്ത്രിയും […]

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ‘കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും ഇതിനെ സി.പി.എം ഭയപ്പെടുന്നില്ല എന്നും’ എം.വി ഗോവിന്ദന്‍ പറഞ്ഞു. Also Read ; മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദിയോറ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു; ശിവസേന-ഷിന്‍ഡെ പക്ഷത്തേക്കെന്ന് സൂചന ‘വീണക്കെതിരായ അന്വേഷണത്തില്‍ സി.പി.എം പ്രതികൂട്ടിലല്ല. പാര്‍ട്ടി പ്രതികൂട്ടിലാണെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ട. ബി.ജെ.പിയുമായി ബന്ധമുള്ള നേതാവിന്റെ […]

മാസപ്പടി വിവാദം; നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: മാസപ്പടി വിവാദത്തില്‍ നോട്ടീസ് അയയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കുള്ള നോട്ടീസ് വരട്ടേയെന്നും ഇക്കാര്യത്തില്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ടതില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. Also Read; മുഖ്യമന്ത്രി […]

ആ പി വി പിണറായി തന്നെയെന്ന് തെളിയിക്കും; മാത്യു കുഴല്‍ നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കണെമന്നാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സംഭവത്തില്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് മാത്യു കുഴല്‍നാടന്‍ തന്റെ പരാതിയില്‍ പറയുന്നു. തെളിവുകളും രേഖകളുമെല്ലാം വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കുഴല്‍ നാടന്‍ പറഞ്ഞു. പ്രഥമ ദൃഷ്ട്യാ തെളിവുള്ള വിഷയമാണ് ഇത്. എന്നാല്‍ ഇതുവരെ സംശയധൂരീകരണത്തിന് പറ്റുന്ന മറുപടി മുഖ്യമന്ത്രിയുടേയും വീണയുടേയും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. […]