• India

അനധികൃതമായി ഹോട്ടല്‍ പൊളിച്ചു; റാണ ദഗ്ഗുബാട്ടിക്കും വെങ്കടേഷ് ദഗ്ഗുബാട്ടിക്കുമെതിരെ കേസെടുത്ത് പോലീസ്

തെലുങ്ക് സിനിമാതാരം വെങ്കടേഷ് ദഗ്ഗുബാട്ടിക്കും മരുമകനും സൂപ്പര്‍താരവുമായ റാണ ദഗ്ഗുബാട്ടിക്കും എതിരെ കേസെടുത്ത് പോലീസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരേയും കൂടാതെ റാണയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ വെങ്കടേഷും റാണയുമാണ്. ഇവര്‍ക്കെതിരെ ഐ.പി.സി 448, 452, 458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]