ഒളിമ്പിക്സ്: ഹോക്കിയിലും ബാഡ്മിന്റണിലും ജയം

പാരീസ്: ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ക്ക് ചൂടുപിടിച്ചപ്പോള്‍ ആദ്യ ദിനം മെഡലില്ലെങ്കിലും മോശമാക്കാതെ ഇന്ത്യ. പുരഷ ഹോക്കിയിലും ബാഡ്മിന്റണ്‍ സിംഗ്ള്‍സ്, ഡബ്ള്‍സ് വിഭാഗങ്ങളിലും ജയം കണ്ടപ്പോള്‍ ഷൂട്ടിങ്ങില്‍ സമ്മിശ്ര പ്രകടനമായിരുന്നു ഇന്ത്യയുടെത്. ഹോക്കിയില്‍ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. ഷൂട്ടിങ് 10 മീറ്റര്‍ മിക്സഡ് റൈഫിളിലും പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഇന്ത്യന്‍ താരങ്ങള്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി. എന്നാല്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭകര്‍ ഫൈനലിലെത്തി. 580 സ്‌കോറുമായി മൂന്നാമതെത്തിയാണ് ഹരിയാനക്കാരിയായ മനു ഫൈനലിലേക്ക് […]

സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: അന്തരീക്ഷ വായു വലിച്ചെടുത്തു കുതിക്കാന്‍ ശേഷിയുള്ള സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐഎസ്ആര്‍ഒ. സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് പറക്കല്‍ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. രോഹിണി 560 (ആര്‍എച്ച്560) സൗണ്ടിങ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പല്‍ഷന്‍ ഘടിപ്പിച്ച് അഡ്വാന്‍ സ്ഡ് ടെക്‌നോളജി വെഹിക്കിള്‍ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 ന് ശ്രീഹരിക്കോട്ടയില്‍ നടന്ന പരീക്ഷണം വിജയമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. Also Read ; ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ […]

തൊഴില്‍ സംവരണത്തിനെതിരേ ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്

ധാക്ക: ബംഗ്ലാദേശില്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍മേഖലയിലെ തൊഴില്‍ സംവരണത്തിനെതിരേ നടത്തിയ പ്രക്ഷോഭം വിജയത്തിലേക്ക്. സര്‍ക്കാര്‍സര്‍വീസില്‍ നിലനിന്നിരുന്ന ക്വാട്ടസമ്പ്രദായം ബംഗ്ലാദേശ് സുപ്രീംകോടതി ഞായറാഴ്ച പിന്‍വലിച്ചു. ഇതോടെ, 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സംവരണമാണ് സുപ്രീംകോടതി അഞ്ചായി കുറച്ചത്. 17 കോടിയോളം ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ 3.2 കോടി യുവാക്കളാണ് തൊഴില്‍രഹിതര്‍. Also Read;ഫ്രൈഡേ ദി 13തിലൂടെ ശ്രദ്ധേയനായ വിറ്റ്നി റിഡ്ബെക്ക് അന്തരിച്ചു 2018-ല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സമ്പ്രദായം പുനരവതരിപ്പിച്ചതിന് പിന്നാലെയാണ് രാജ്യത്തെ വിദ്യാര്‍ഥികള്‍ ഓന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയത്. പ്രധാന […]

‘മിഷന്‍ കന്നിവോട്ട് ‘ ; വടകരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫിയെ തുണച്ച വിജയമരുന്ന്

വടകര: കെ. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചസമയം. അന്ന് യു.ഡി.എഫിനും ആര്‍.എം.പി.ഐ.ക്കും കെ.കെ. ശൈലജയെ നേരിടാന്‍ മുരളീധരനല്ലാതെ മറ്റൊരുപേര് സങ്കല്പിക്കാന്‍കൂടി കഴിയില്ലായിരുന്നു. കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. മുരളി തൃശ്ശൂരിലേക്ക് നിയോഗിക്കപ്പെട്ടു. ആരും പ്രതീക്ഷിക്കാത്ത ഷാഫി പറമ്പില്‍ വടകരയിലേക്ക്. മുസ്ലിംലീഗും ആര്‍.എം.പി.യുമെല്ലാം ഈ നീക്കത്തില്‍ നെറ്റിചുളിച്ചു… പലര്‍ക്കും ആശങ്ക. Also Read ;ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. പക്ഷേ, വടകരയില്‍ ഷാഫി വന്നിറങ്ങിയ ദിവസം. അന്നുവരെ കാണാത്ത ജനസഞ്ചയമാണ് വടകരയില്‍ […]