കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍. ഒരു മാസം മുമ്പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായതിന് തൊട്ടു മുകളിലാണ് ഇപ്പോള്‍ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ഒരു മാസം കഴിയുമ്പോഴേക്കും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതുകൊണ്ട് തന്നെ നാട്ടുകാര്‍ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസം മേഖലയില്‍ പെയ്ത ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറിയിരുന്നു. ഇതേ തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റിയിരുന്നു. Also Read ; മുകേഷിനെ ചേര്‍ത്ത് പിടിച്ച് സിപിഐഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും നാട്ടുകാരാണ് മണ്ണിടിച്ചിലുണ്ടായ വിവരം […]

ബാലുശ്ശേരിയില്‍ ഉഗ്ര ശബ്ദത്തോടെ മലവെള്ളം; സ്ഥലത്ത് പരിശോധന നടത്തി ഫയര്‍ഫോഴ്സ്

കോഴിക്കോട്: ബാലുശ്ശേരിയില്‍ മലവെള്ളം വലിയ ശബ്ദത്തോടെ ഭൂമിയിലേക്ക് ഒലിച്ചിറങ്ങുന്നതായി നാട്ടുകാര്‍. കോട്ടൂര്‍ പഞ്ചായത്ത് 5-ാം വാര്‍ഡ് പൂനത്ത് തുരുത്തമല കോളനിക്ക് സമീപമാണ് സംഭവം. വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്ന ശബ്ദം കേട്ടതോടെ പ്രദേശത്തെ ജനങ്ങള്‍ വലിയ ഭീതിയിലാണ്. സംഭവം ശ്രദ്ധയില്‍ പെടുത്തിയതോടെ പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. Also Read; ദുരന്തഭൂമിയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കണം, ബന്ദിപ്പൂര്‍ വഴിയുള്ള രാത്രി യാത്ര അനുവദിക്കണം ; ആവശ്യം തള്ളി കേന്ദ്രം കഴിഞ്ഞ ദിവസം കോഴിക്കോട് വിലങ്ങാടില്‍ ഉരുള്‍പൊട്ടിയിരുന്നു. […]