December 21, 2024

ഉത്തര്‍പ്രദേശിലെ സംബാലില്‍ സംഘര്‍ഷം ആളിക്കത്തുന്നു ; 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, 22 പേര്‍ക്ക് പരിക്ക്,15 പേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംബാലില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഷാഹി ജമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ 3 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ ചില വാഹനങ്ങള്‍ക്കും തീയിട്ടു. തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തി, കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. Also Read ; ഐ പി എല്‍ താരലേലം ആരംഭിച്ചു, 27 കോടിക്ക് ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍, ശ്രേയസ് […]

ബസില്‍ പാട്ട് ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കം ; നെടുമങ്ങാട് വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം. വിവാഹത്തിനെത്തിയ വധുവിന്റെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ട് ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫൈസല്‍, ഷാഹിദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഘര്‍ഷത്തില്‍ ഒന്നര വയസുള്ള കുഞ്ഞും ദമ്പതിമാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. Also Read ; മണിപ്പൂര്‍ സംഘര്‍ഷം; ജിരിബാമില്‍ ആള്‍ക്കൂട്ടത്തിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം നെടുമങ്ങാട് സ്വദേശിയുടെയും […]

സ്ത്രീയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; വിവാഹച്ചടങ്ങിനിടെ അക്രമം; വധുവിന്റെ പിതാവ് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷഹീര്‍, ഷംന, എട്ടുവയസുകാരി ഷാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം അവഹേളിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും വീട്ടുകാര്‍ പറഞ്ഞു. അര്‍ഷാദ്, ഹക്കീം, സൈഫുദ്ദീന്‍, ഷജീര്‍ […]