വഖഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം – നാഷണല്‍ ലീഗ്

തൃശൂര്‍: വഖഫ് നിയമ ഭേദഗതി ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്നും മുസ്ലിങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ല കമ്മിറ്റി. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബില്‍. വഖഫ് സ്വത്തുക്കള്‍ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കള്‍ തിരിച്ചെടുക്കുന്നതിനുള്ള കര്‍ശനവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ 2014 ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പത്ത് കൊല്ലമായിട്ടും ഈ ബില്‍ പാസാക്കാന്‍ ശ്രമിക്കാതെ ഇതിനു കടകവിരുദ്ധമായ പുതിയൊരു ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നും […]

വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്‌തെങ്കിലും 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനാല്‍ ബില്‍ പാസാക്കുകയായിരുന്നു. ബില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും വോട്ടിനിട്ട് തള്ളി. Also Read; ആലപ്പുഴയിലെ […]

വഖഫ് ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്ലിം ലീഗ് എംപിമാര്‍

ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ജെപിസി ബില്‍ കൈകാര്യം ചെയ്ത രീതിയിലും ജെപിസി അധ്യക്ഷന്റെ നിലപാടില്‍ പ്രതിഷേധിച്ചുമാണ്, വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുസ്ലിം ലീഗ് എം.പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. Also Read; ധാര്‍മ്മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാം, നിയമപരമായി രാജിവെക്കേണ്ടതില്ല: […]

വഖഫുമായി ബന്ധപ്പെട്ട ചോദ്യം ഇഷ്ടപ്പെട്ടില്ല, മാധ്യമപ്രവര്‍ത്തകനെ റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സുരേഷ്‌ഗോപി

തിരുവനന്തപുരം: വഖവിലെ വിവാദ പരാമര്‍ശം സംബന്ധിച്ചുള്ള ചോദ്യം ചോദിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ന്യൂസ് മാധ്യമപ്രവര്‍ത്തകനായ അലക്‌സ് റാം മുഹമ്മദിനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. Also Read ; കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ….ലൂസിഫര്‍ സിനിമാഡയലോഗുമായി പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഖഫ് കിരാത പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചത് സുരേഷ് ഗോപിക്ക് ഇഷ്ടമായില്ല തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തി ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. വയനാട്ടിലെ എന്‍ഡിഎ […]

വഖഫിലെ വിവാദ പരാമര്‍ശം ; സുരേഷ്‌ഗോപിക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി

കല്‍പ്പറ്റ: വഖഫിലെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന […]