January 27, 2026

ഹൈക്കോടതിയില്‍ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് നിയമനം

കേരള ഹൈക്കോടതിയില്‍ പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാര്‍ക്ക് വാച്ച്മാന്‍ തസ്തികകളില്‍ തൊഴില്‍ അവസരം. പത്താം ക്ലാസ് ജയിച്ചവര്‍ക്കോ തത്തുല്യ യോഗ്യത ഉള്ളവര്‍ക്കോ അപേക്ഷിക്കാം. ബിരുദമുള്ളവര്‍ക്ക് അവസരമില്ല. 24,400 രൂപ മുതല്‍ 55,200 രൂപവരെയാണ് ശമ്പളം. 2.01.1987നും 01.01.2005നും ഇടയില്‍ ജനിച്ചവരാകണം. ആദ്യ ഘട്ടത്തില്‍ ഒക്ടോബര്‍ 26 വരെയും രണ്ടാം ഘട്ടത്തില്‍ നവംബര്‍ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് അവസരമില്ല. വിശദവിവരങ്ങള്‍ക്ക് http://hckrecruitment.nic.in എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുക. Also Read; വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 13 ന്