ലോക വ്യാപകമായി നാല് മണിക്കൂറിലേറെ പണിമുടക്കി ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം; മാപ്പ് ചോദിച്ച് മെറ്റ

ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ ആശങ്കയിലാക്കി മെറ്റയുടെ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പണിമുടക്കി. ഇന്നലെ രാത്രി 11 മണിയോടെ മെറ്റ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂറിലേറെ സമയമെടുത്താണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെറ്റയ്ക്ക സാധിച്ചത്. മൂന്ന് പ്ലാറ്റ്ഫോമുകളുടെയും ഡെസ്‌ക്ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ പ്രശ്നം അനുഭവപ്പെട്ടു. Also Read; പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം ; വാഹനം ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും ഇന്നലെ രാത്രി 11 ഓടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലഭിക്കുന്നില്ല എന്ന് […]

വാട്‌സ്ആപ്പില്‍ ഇമോജികള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പണി കിട്ടും……

വാട്സ്ആപ്പിലും മറ്റും ഉപയോഗിക്കുന്ന ഇമോജികള്‍ക്ക് അതിന്റേതായ അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ വെറുതേ ഇമോജികള്‍ അയക്കുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ സൂക്ഷിച്ചോളൂ ഒരു തംബ്സ്അപ്പ് ഇമോജിക്ക് പോലും ലക്ഷങ്ങള്‍ പിഴയൊടുക്കേണ്ടിവരും. കാനഡയിലെ ഒരു കര്‍ഷകനാണ് ഒരു തംബ്സ് അപ്പിന് 50 ലക്ഷം പിഴയൊടുക്കേണ്ടിവന്നത്്. 86 ടണ്‍ ചണം വാങ്ങാനെത്തിയ ഒരു വ്യാപാരിയുമായി കര്‍ഷകന്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് സംഭവത്തിനാധാരം. ഇടപാടുസംബന്ധിച്ച ഫോണ്‍ സംഭാഷണത്തിനും ചാറ്റിനുമൊടുവില്‍ വ്യാപാരി വില്‍പ്പനക്കരാന്‍ കര്‍ഷകന് വാട്സ്ആപ്പ് ചെയ്തു. കര്‍ഷകനാകട്ടെ അതിന് തംബ്സ് അയക്കുകയും ചെയ്തു. […]

പുതിയ അപ്ഡേഷനുമായി വാട്സ്ആപ്പ്; ഇനി വോയ്‌സ് മെസേജുകള്‍ കേള്‍ക്കേണ്ട, വായിച്ചറിയാം

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നതായുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചര്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ഡ്രോയിഡിന്റെ വാട്സ്ആപ്പ് ബീറ്റ പതിപ്പായ 2.24.15.8-ല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. Also Read ; വിവാഹത്തിനായി നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതത്താല്‍ മരിച്ചു; വേദനയായി ഡാനിഷിന്റെ വിയോഗം […]

ഇനി സ്റ്റാറ്റസിലും ടാഗ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഏറ്റവും കൂടുതല്‍ ആളുകള്‍ ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. ഇടയ്ക്കിടെ മികച്ച ഫീച്ചറുകള്‍ കൊണ്ട് ഉപഭോക്താക്കളെ വാട്‌സ്ആപ്പ് അതിശയിപ്പിക്കാറുമുണ്ട്. ഇപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഒരു പുതിയ അപ്‌ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചര്‍ എത്തിക്കാനാണ് മെറ്റയുടെ നീക്കം എന്നാണ് പുറത്തു വരുന്ന വിവരം. ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ […]

ആഗോളതലത്തില്‍ പണിമുടക്കി വാട്‌സാപ്പും ഇന്‍സ്റ്റയും; പിന്നാലെ പുന:സ്ഥാപിച്ചു

മെറ്റയുടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ആഗോളതലത്തില്‍ പണിമുടക്കി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.45ഓടെയാണ് വിവിധ രാജ്യങ്ങളില്‍ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. വാട്സാപ്പും ഇന്‍സ്റ്റയും ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്ക് ‘സര്‍വിസ് ഇപ്പോള്‍ ലഭ്യമല്ല’ എന്ന സന്ദേശമാണ് കാണാന്‍ കഴിഞ്ഞത്. Also Read ;ഇനി വീടുപൂട്ടിപോകുമ്പോള്‍ പോലീസിനോട് വിവരം പറയണം പിന്നാലെ വാട്സാപ്പ് പ്രതികരണവുമായി എത്തി. എക്സ് സന്ദേശത്തിലാണ് വാട്സാപ്പ് വിശദീകരണം നല്‍കിയത്. ‘ചിലയാളുകള്‍ക്ക് വാട്സാപ് ഉപയോഗത്തില്‍ തടസം നേരിട്ടതായി അറിയുന്നു. എത്രയും വേഗം പൂര്‍ണമായ പ്രവര്‍ത്തനം പുന:സ്ഥാപിക്കാന്‍ […]

ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുമായി വാട്സാപ്പ് ചാറ്റ്

മലപ്പുറം: ഷൊര്‍ണൂരില്‍ ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവായി വാട്സാപ്പ് ചാറ്റ്. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്. Also Read ; രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പരിശോധന നടത്തി ഫൊറന്‍സിക് ‘മോള്‍ മരിച്ചു, ഞാന്‍ കൊന്നു എന്റെ മോളെ. വിളിക്കൂ… നമ്മുടെ മോള്‍ പോയി അജുവേ. മോള് പോയി’- എന്നാണ് യുവതി പങ്കാളിക്ക് അയച്ച സന്ദേശം. ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് അരുംകൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് വെണ്ണക്കര സ്വദേശി അജ്മല്‍- […]

വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിനിടയില്‍ പാട്ടും കേള്‍ക്കാം

ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി വാട്‌സ് ആപ്പ് ഇടക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്. ഇത്തവണ പുതിയതായി വാട്‌സ് ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് വീഡിയോ കോളിനിടെ പാട്ടും കേള്‍ക്കാന്‍ സാധിക്കുന്ന ഫീച്ചറാണ്. സുഹൃത്തുക്കളുമായോ പ്രണയിതാവുമായോ ഉള്ള വീഡിയോ കോളിനിടയില്‍ ഒരുമിച്ച് സംഗീതം കേള്‍ക്കാനും പങ്കിടാനും കഴിയുന്ന ഫീച്ചറാണിത്. ദിവസങ്ങള്‍ക്കുമുമ്പ് പുറത്തിറക്കിയ സ്‌ക്രീന്‍ ഷെയറിങ് ഫീച്ചറിന്റെ തുടര്‍ച്ചയായി പുതിയ മ്യൂസിക് ഷെയറിംഗ് ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത്. വീഡിയോ കോളില്‍ മാത്രമേ ഈ ഓപ്ഷന്‍ ഉണ്ടാകൂ ഓഡിയോ കോളുകളില്‍ ഈ ഫീച്ചര്‍ […]

ക്ലബ്ബ് ഹൗസിന് സമാനം; പുതിയ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്‌സ്ആപ്പ്

അനുദിനം പുത്തന്‍ ഫീച്ചറുകളുമായി അപ്ഡേറ്റായിക്കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഒരുകൂട്ടം ആളുകള്‍ അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനും സംസാരിക്കാനുമെല്ലാം നിലവില്‍ വാട്സ് ആപ്പ് വീഡിയോകോളുകളെയാണ് ആശ്രയിക്കാറ്. ഇപ്പോഴിതാ വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. കൊറോണക്കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണ് ഈ ഫീച്ചര്‍. എന്നാല്‍ ഗ്രൂപ്പ് വീഡിയോ കോളിന് പല പരിമിതികളുമുണ്ട്. അംഗങ്ങളുടെ എണ്ണമാണ് പ്രധാനം. അതില്‍ മാറ്റം ഉണ്ടാകുന്നതാണ് പുതിയ ഫീച്ചര്‍ എന്നാണ് നിലവില്‍ വരുന്ന […]

ഉപയോഗരഹിതമായ മൊബൈല്‍ നമ്പര്‍ 90 ദിവസത്തേക്ക് പുതിയ ഉപയോക്താവിന് നല്‍കിയിട്ടില്ലെന്ന് ട്രായ്

ന്യൂഡെല്‍ഹി: ഉപയോഗരഹിതമായ മൊബൈല്‍ നമ്പറുകളുടെ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കൂ എന്ന് ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍. മൊബൈല്‍ നമ്പറുകള്‍ തെറ്റായി ഉപയോഗിച്ചു എന്നാരോപിച്ച് 2021ല്‍ ഫയല്‍ ചെയ്ത റിട്ട് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സന്‍ജീവ് ഖന്നയും എസ് വി എന്‍ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് നല്‍കുമെന്ന സാഹചര്യമുണ്ടെന്നിരിക്കെ അവരവരുടെ സ്വകാര്യത ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. ടെലികോം വകുപ്പിനും വാട്‌സാപ്പിനും ഹര്‍ജിക്കാരനും […]

ഇനി ഫോണ്‍ നമ്പര്‍ പങ്കുവെക്കേണ്ട പുതിയ യൂസര്‍നെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിലേക്ക് പുതിയ പ്രൈവസി ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.സ്വകാര്യത ഇഷ്ടപ്പെടുന്ന യൂസര്‍മാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പുതിയ ഫീച്ചര്‍.ഇനി മുതല്‍ വാട്‌സ്ആപ്പില്‍ നമ്പര്‍ വെളിപ്പെടുത്താതെ നിങ്ങള്‍ക്ക് ചാറ്റുചെയ്യാന്‍ സാധിക്കും മെറ്റയുടെ കീഴിലുള്ള സന്ദേശമയക്കല്‍ പ്ലാറ്റ്‌ഫോം പകരമായി കൊണ്ടുവരുന്നത് യൂസര്‍നെയിം ഫീച്ചറാണ്. ടെലഗ്രാമില്‍ മുമ്പേ തന്നെയുള്ളതാണ് യൂസര്‍ നെയിം ഫീച്ചര്‍. ഗ്രൂപ്പുകളില്‍ സജീവമായിട്ടുള്ളവര്‍ക്കാണ് ഇത് ഏറെ ഉപകാരപ്പെടുന്നത്. അപരിചിതരായ ആളുകള്‍ ഗ്രൂപ്പുകളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ സങ്കടിപ്പിച്ച് ശല്യപ്പെടുത്തന്നത് തടയാന്‍ ഈ സംവിധാനം എത്തുന്നതോടെ സാധിക്കും. എന്തായാലും ആന്‍ഡ്രോയിഡിലെ വാട്‌സാപ്പിന്റെ ബീറ്റാ […]

  • 1
  • 2