December 12, 2024

തൃശൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു

തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാദൗത്യം വിഫലമായി. അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാലപ്പിള്ളി  എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണത്. ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണത് കണ്ടത്. ആനയുടെ പിന്‍കാലുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.റേഞ്ച് ഫോറസ്റ്റ് […]