ബൈക്ക് യാത്രക്കാരനു നേരെ പുലി ചാടി വീണു; രക്ഷപ്പെട്ടത് തലനാരിഴക്ക്
മലപ്പുറം: മലപ്പുറം മമ്പാട് ബൈക്ക് യാത്രികനുനേരെ പുലിയുടെ ആക്രമണം. ആക്രമണത്തില്‍ നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദാലിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30ഓടെ മുഹമ്മദാലി ബൈക്കില്‍ പോകുന്നതിനിടെ പുലി ചാടിവീഴുകയായിരുന്നു. പുലിയുടെ നഖം കാലില്‍ കൊണ്ടാണ് പരിക്കേറ്റത്. മറ്റു ശരീരഭാഗങ്ങളില്‍ പുലിയുടെ ആക്രമണം ഏല്‍ക്കാത്തതിനാല്‍ തലനാരിഴക്കാണ് മുഹമ്മദാലി രക്ഷപ്പെട്ടത്. പരിക്കേറ്റ മുഹമ്മദാലിയെ മമ്പാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read; കണ്ണൂര്‍ കളക്ടറും എഡിഎം നവീന്‍ ബാബുവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ മൊഴി വലതു കാലിലാണ് പുലിയുടെ നഖം […]