September 7, 2024

ലോകകപ്പ് യോഗ്യതാ മത്സരം ; ഖത്തറിനെ നേരിടാന്‍ ടീം ഇന്ത്യ, ഛേത്രിയില്ലാത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകം

ദോഹ: ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഛേത്രിയുടെ വിടവാങ്ങലിന് ശേഷമുള്ള ആദ്യ മത്സരത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ന് ഏഷ്യന്‍ കരുത്തരായ ഖത്തറിനെ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. Also Read;ബാറുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ മുന്‍ അഡ്മിന്‍; തിരുവഞ്ചൂരിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ് കഴിഞ്ഞയാഴ്ച്ച കുവൈത്തുമായി നടന്ന യോഗ്യതാ മത്സരത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസം ഛേത്രി ബൂട്ടഴിച്ചത്. സുനില്‍ ഛേത്രിക്ക് പകരം ഗോള്‍ കീപ്പര്‍ ഗുര്‍പീന്ദര്‍ സിങാണ് ടീമിനെ നയിക്കുക. യോഗ്യതാ റൗണ്ടിലെ ഏറ്റവും […]

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പടിയിറക്കം ഇന്ന്; ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം രാത്രി 7ന്

ഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇന്ന് വിരമിക്കും. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. കോരിത്തരിപ്പിച്ച, കയ്യടിപ്പിച്ച, ആര്‍ത്തുവിളിപ്പിച്ച 19 വര്‍ഷങ്ങളില്‍ അയാള്‍ സ്വന്തമാക്കിയ ഒരുപിടി റെക്കോര്‍ഡുകളുമായാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പടിയിറക്കം. Also Read ; കേന്ദ്ര മന്ത്രിസഭയില്‍ ആരൊക്കെ ? സത്യപ്രതിജ്ഞ ശനിയാഴ്ച ; തലപുകഞ്ഞ് മോദി, ടിഡിപി ജെഡിയു അനുനയം […]

19 വര്‍ഷം ഇന്ത്യന്‍ ജേഴ്‌സിയില്‍, ഇനി വിരമിക്കല്‍

മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഛേത്രി. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി അഴിക്കുമെന്ന് ഛേത്രി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് ഛേത്രി ഇക്കാര്യം പുറത്തുവിട്ടത്.2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് നീണ്ട 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടായിരുന്നു. Also Read ; ടിക്കറ്റ് ചോദിച്ചപ്പോള്‍ തള്ളിയിട്ടു, ടോയ്‌ലറ്റില്‍ കയറിയൊളിച്ചു ; ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം, പിടിയിലായ യുവാക്കളുടെ […]

‘ലോകകപ്പിന് മുകളില്‍ കാല് വച്ച് ഇനിയും ആഘോഷിക്കും’: മിച്ചല്‍ മാര്‍ഷ്

പെര്‍ത്ത്: ലോകകപ്പ് ജയത്തിന് പിന്നാലെ ഡ്രസിംഗ് റൂമില്‍ ട്രോഫിയുടെ മുകളില്‍ കാല്‍ കയറ്റിവച്ച് ഫോട്ടോക്ക് പോസ് ചെയ്ത ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മാര്‍ഷ് ട്രോഫിയോട് അനാദരവ് കാണിച്ചുവെന്ന വിമര്‍ശനമാണ് ഫൈനലില്‍ തോറ്റ ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ ഉന്നയിച്ചത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാര്‍ഷ്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരം ആഘോഷം ഇനിയും തുടരുമെന്നും താരം പറയുകയുണ്ടായി. ചിത്രത്തില്‍ അനാദരവ് എന്ന് തോന്നാന്‍ മാത്രം ഒന്നുമില്ലെന്നാണ് മാര്‍ഷിന്റെ പക്ഷം. […]

ലോകകപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം

കൊല്‍ക്കത്ത: 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സെന്ന വിജയലക്ഷ്യം ഓസീസ് വെറും 46. ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഓസീസിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. […]

ലോകകപ്പില്‍ വിരാട് കോലിക്ക് കന്നി വിക്കറ്റ്

ക്രിക്കറ്റ് ലോകകപ്പ് കരിയറില്‍ വിരാട് കോലിക്ക് കന്നി വിക്കറ്റ്. ഇന്ന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സിനെ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ചാണ് കോലി തന്റെ കന്നി ലോകകപ്പ് വിക്കറ്റ് നേടിയത്. ഇന്നിംഗ്‌സിന്റെ 25ആം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ലെഗ് സൈഡില്‍ വൈഡാകുമായിരുന്ന പന്തില്‍ ബാറ്റ് വച്ച എഡ്വാര്‍ഡ്‌സിനെ രാഹുല്‍ സമര്‍ത്ഥമായി കൈപ്പിടിയിലൊതുക്കുകയായിരുന്നു. Also Read; സ്ത്രീകള്‍ക്ക് 15000 രൂപ വാര്‍ഷിക ധനസഹായവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 2014ല്‍ കിവീസ് താരം ബ്രെണ്ടന്‍ മക്കല്ലമിന്റെ വിക്കറ്റ് നേടിയതിനു ശേഷം […]

പാകിസ്താന്‍ ഔട്ട്;ലോകകപ്പിന്റെ സെമിഫൈനല്‍ ചിത്രം തെളിഞ്ഞു

ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ഇംഗ്ലണ്ടിനെതിരെ പാകിസ്താന്‍ വലിയ വിജയം നേടാനാവാത്ത അവസ്ഥ വന്നതോടെ നാലാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറി. ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബൗള്‍ ചെയ്യേണ്ടിവന്നപ്പോള്‍ തന്നെ പാകിസ്താന്റെ സാധ്യത മങ്ങി. ഇംഗ്ലണ്ട് വലിയ50 ഓവറില്‍ 337 റണ്‍സെടുത്തതോടെ പാകിസ്ഥാന്റെ സെമി ഫൈനല്‍ പ്രവേശനം അസാധ്യമായി. ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കണമെങ്കില്‍ പാകിസ്ഥാന് ഈ ലക്ഷ്യം ചുരുങ്ങിയത് 6.4 ഓവറിനുള്ളില്‍ മറികടക്കണമായിരുന്നു. ഇത് സാധ്യമല്ലാതെ വന്നതോടെയാണ് ടീം സെമി കാണാതെ […]

സംഗക്കാരുടെ റെക്കോഡ് തകര്‍ത്ത് മെന്‍ഡിസിന്റെ വെടിക്കെട്ട്

ഹൈദരാബാദ്: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയത് റണ്‍ചേസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി കുശാല്‍ മെന്‍ഡിസ് 77 പന്തില്‍ 122 റണ്‍സും സദീര സമരവിക്രമ 108 റണ്‍സും നേടിയപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍344 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് വേണ്ടി മുഹമ്മദ് റിസ്വാന്‍ 121 പന്തില്‍ പുറത്താകാതെ131 റണ്‍സും നേടി തിരിച്ചടിച്ചപ്പോള്‍ അപ്രാപ്യമെന്ന് കരുതിയ വിജയം പിടിച്ചെടുക്കുകയായിരിന്നു. പാകിസ്ഥാന്റെ വിജയത്തോടെ 2011ല്‍ അയര്‍ലന്‍ഡ് സ്വന്തമാക്കിയ റണ്‍ചേസ് റെക്കോഡാണ് പഴങ്കഥയായത്. ഇംഗ്ലണ്ടിനെതിരെ 328 റണ്‍സ് […]