January 27, 2026

ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും, കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരണം ആറായി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരന്‍ പ്രവീണും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു പ്രവീണ്‍. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ11 നും സ്‌ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചിരുന്നു. സഹോദരി ലിബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേര്‍ ഇതോടെ മരണത്തിന് കീഴടങ്ങി. ഗുരുതരമായ പൊള്ളലേറ്റ് എട്ട് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]

കളമശ്ശേരി സ്ഫോടനം: അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മാറി സംയമനത്തോടെയും ഐക്യത്തോടെയും നേരിടണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ‘ഞായറാഴ്ചത്തെ സ്ഫോടനത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ & എക്സിബിഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. […]

കളമശ്ശേരി സ്‌ഫോടനം: ചികിത്സയിലുള്ള 4 പേരുടെ നില അതീവ ഗുരുതരം

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത് 17 പേരാണെന്ന് ആരാഗ്യ മന്ത്രി വീണ ജോര്‍ജ്. അതില്‍ 4 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇതില്‍ 2 പേര്‍ വെന്റിലേറ്ററിലാണെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം മരിച്ച കുട്ടിയുടെ സഹോദരന് 60 ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. മെഡിക്കല്‍ […]

കളമശ്ശേരി സ്‌ഫോടനം: മരണ സംഖ്യ മൂന്നായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരിയും മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ നല്‍കി വരികയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ വരികയും തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് കുട്ടി മരിക്കുകയും ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലിബിനയുടെ […]

കളമശ്ശേരി സ്‌ഫോടനം: കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: വിവിധ സമുദായങ്ങള്‍ വളരെ ഐക്യത്തോടെയും സമാധാനത്തോടെയും കഴിയുന്ന കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എറണാകുളം കളമശ്ശേരിയില്‍ യഹോവാ സാക്ഷികളുടെ സംഗമത്തിനിടെ നടന്ന സ്‌ഫോടനം ഏറെ ദുഃഖിപ്പിക്കുന്നതും നടുക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. മതസ്പര്‍ധയും വര്‍ഗീയതയും ഈ അവസരത്തില്‍ വളരാതിരിക്കാന്‍ മുഴുവന്‍ ജനങ്ങളും നിയമപാലകരും ജാഗ്രത പുലര്‍ത്തണം. അക്രമത്തിന് ഇരയായവരുടെ വേദനയില്‍ പങ്കുചേരുന്നതായും കാന്തപുരം അറിയിച്ചു. Also Read; കളമശ്ശേരിയിലെ സ്ഫോടനത്തിന് […]