November 21, 2024

എറണാകുളം ജില്ലയിലെ വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

എറണാകുളം: ജില്ലയിലെ വേങ്ങൂരില്‍ മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതില്‍ മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി. ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് ഫണ്ട് പിരിവ് ആരംഭിക്കും. പെരുമ്പാവൂരിലെ വേങ്ങൂരില്‍ ഒരു മാസമായി മഞ്ഞപ്പിത്തം പടരുന്നതിന്റെ സാഹചര്യവും മരണ കാരണവും കണ്ടെത്താനായി ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങിയത്. സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ, മരണത്തിന് ഉത്തരവാദികള്‍ ആരെല്ലാമാണ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാവുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. Also Read ;കുപ്രസിദ്ധ […]

മഞ്ഞപ്പിത്തം: ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്, സംസ്ഥാനത്ത് കേസുകള്‍ക്കൊപ്പം മരണ സംഖ്യയും കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഞ്ഞപ്പിത്ത രോഗം കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി പേര്‍ ഈ അഞ്ച് മാസം കൊണ്ട് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്ന് ആയി. സംസ്ഥാനത്ത് അഞ്ച് മാസം കൊണ്ട് മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണം രണ്ടക്കം കടന്നു. രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. 2024 തുടങ്ങി മെയ് മാസം വരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. […]

ജാഗ്രത: പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു; 180 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ രണ്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു. 180 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി വിതരണം ചെയ്യുന്ന ജലത്തില്‍ നിന്നാണ് രോഗം പടരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ചേര്‍ന്ന് ജലവിഭവ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. Also Read ; എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന് വൈകീട്ട് മൂന്നിന് രണ്ടാഴ്ച മുമ്പാണ് പെരുമ്പാവൂരിലെ വേങ്ങൂര്‍ , മുടക്കുഴ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വളരെ പെട്ടെന്ന് രണ്ടു പഞ്ചായത്തുകളിലും രോഗം വ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അന്‍പതോളം പേര്‍ വിവിധ […]