മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് വീടുകള്‍ കത്തിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അക്രമകാരികള്‍ രണ്ട് വീടുകള്‍ തീവെച്ച് നശിപ്പിച്ചു. കെയ്‌തെലാന്‍ബി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഫയര്‍ഫോഴ്‌സും സുരക്ഷാസേനയും എത്തിയാണ് തീയണച്ചത്.
Also Read; മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു
അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. മണിപ്പൂരില്‍ മെയ് മൂന്നിനാണ് ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ്ഗ പദവിക്കായുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു മാര്‍ച്ച്. ഇതുവരെ ഇവിടെ നിന്നും 175 ലധികം ആളുകള്‍ കൊല്ലപ്പെടുകയും 60,000ല്‍ കൂടുതല്‍ ആളുകള്‍ പലായനം നടത്തുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































