കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണക്കാനുള്ള പരിശ്രമത്തിലാണ്.
കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന് രാവിലെ 9.45 ഓടെയാണ് തീപിടിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
Also Read; അരവിന്ദാക്ഷൻ സമർപ്പിച്ച ബാങ്ക് രേഖകളിലും വ്യാജൻ





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































