#Top Four

ഓടുന്ന കാറിനുള്ളില്‍വെച്ച് യുവതിയെ ഡ്രൈവര്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു, ക്ഷമാപണം നടത്തി ഊബര്‍ അധികൃതര്‍

ജയ്പൂര്‍: ഊബര്‍ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ കടന്നു പിടിക്കാന്‍ ശ്രമിച്ച ദുരനുഭവം പങ്കുവെച്ച് യുവതി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ മണാലി ഗുപ്തയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഊബര്‍ ടാക്‌സിയില്‍ വെച്ച് തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചത്. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ ആയ യുവതി കാറില്‍ നിന്നും താന്‍ രക്ഷപെട്ടശേഷം ഊബര്‍ അധികൃതര്‍ക്ക് പരാതിയും നല്‍കി.

ശ്യാം സുന്ദര്‍ എന്ന് പേരുള്ള ഡ്രൈവറാണ് ഇത് ചെയ്തതെന്നും ഇതില്‍ ഊബര്‍ അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

‘മകളെ സ്‌കൂളില്‍ നിന്നും കൊണ്ടുവരാനായാണ് ഊബര്‍ കാര്‍ വിളിച്ചത്. കാറില്‍ ഇരുന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് തന്റെ കൈയില്‍ നിന്നും ഫോണ്‍ പിടിക്കുകയായിരുന്നു. അത് തടുക്കുകയും കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും അയാള്‍ വേഗത്തില്‍ കാറോടിക്കുകയാണുണ്ടായത്. തുടര്‍ന്ന് കാറിന്റെ മറുഭാഗത്തേക്ക് നീങ്ങിയിരുന്ന ശേഷം ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു’ എന്നും യുവതി പറയുന്നു.

Also Read; ഇസ്രായേല്‍ ഹമാസ് യുദ്ധം: ഇസ്രായേലിലേക്കുള്ള വിമാന സര്‍വ്വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഇത്തരമൊരു സാഹചര്യം ഉണ്ടായതില്‍ ഊബര്‍ അധികൃതര്‍
ക്ഷമാപണം നടത്തി. 2.9 മില്യണ്‍ ആളുകളാണ് യുവതിയുടെ വീഡിയോ കണ്ടത്. വീഡിയോക്ക് താഴെയായി നിരവധി ആളുകള്‍ ഊബര്‍ ഡ്രൈവര്‍മാരില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങള്‍ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *