September 7, 2024
#Sports

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് രണ്ട് മണിമുതല്‍

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം. മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് അഫ്ഗാനിസ്ഥാനെതിരെ വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ശുഭ്മാന്‍ഗില്ലിന്റെ അസാന്നിധ്യത്തില്‍ ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനു തന്നെ ഇന്നും അവസരം ലഭിക്കും.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ താളം തെറ്റിയ ഓപ്പണര്‍മാര്‍ക്ക് ഫോം തിരിച്ച് പിടിക്കാനുള്ള അവസരം കൂടിയാണിത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കിഷന്റെയും ശ്രേയസ് അയ്യരുടേയും ഷോട്ട് സെലക്ഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ ഗില്ലിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നതിനാല്‍ ഇഷാന്‍ കിഷന് കൂടുതല്‍ മികവു കാട്ടേണ്ട ഉത്തരവാദിത്വം കൂടിയുണ്ട്.

Also Read; വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 13 ന്

 

Leave a comment

Your email address will not be published. Required fields are marked *