November 21, 2024
#Movie #Top News

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

തിരുവനന്തപുരം: നടന്‍ കുണ്ടറ ജോണി (ജോണി ജോസഫ് 71) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജനനം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ സിനിമകളില്‍ നിറഞ്ഞുനിന്ന ജോണി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തം ആണ് ആദ്യ ചിത്രം. ആറാം തമ്പുരാന്‍, കിരീടം, ചെങ്കോല്‍, ഗോഡ്ഫാദര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ (2022) ആണ് അവസാനചിത്രം.

Also Read; ഗാസയിലെ ആശുപത്രിയില്‍ വ്യോമാക്രമണം; 500 മരണം

കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. പിതാവ് ജോസഫ്, മാതാവ് കാതറിന്‍.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

 

Leave a comment

Your email address will not be published. Required fields are marked *