September 7, 2024
#Top Four

നിരപരാധിയെന്ന് ആവര്‍ത്തിച്ച് ഷാക്കിര്‍ സുബാന്‍

കൊച്ചി: വ്ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മല്ലു ട്രാവലര്‍ എന്ന പേരില്‍ വ്ളോഗ് ചെയ്യുന്ന ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു. സൗദി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കൊച്ചിയിലെത്തിയത്.

ഹൈക്കോടതി ഷാക്കിര്‍ സുബാന് ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. സംസ്ഥാനം വിട്ട് പോകരുത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദേശത്തുള്ള ഷാക്കിര്‍ സുബാന്‍ 25ന് നാട്ടിലെത്തുമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

‘നിരപരാധിയാണ് പേടിക്കേണ്ട ആവശ്യമില്ല കോടതിയില്‍ തെളിയിക്കുമെന്നും നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഷാക്കിര്‍ പ്രതികരിച്ചു. ജീവിതം കോടതിയുടെ കനിവിലാണ്. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ നീക്കും.’ ഷാക്കിര്‍ സുബാന്‍ പറഞ്ഞു.

Also Read; മിന്നലേറ്റ് യുവതിക്ക് കേള്‍വി ശക്തി നഷ്മായി

 

 

Leave a comment

Your email address will not be published. Required fields are marked *