October 18, 2024
#Top Four

സ്‌ഫോടനത്തിന് മുന്‍പ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയ നീല കാര്‍ അക്ര മിയുടേതോ?

കൊച്ചി: കളമശ്ശേരി സ്‌ഫോടന പരമ്പര നടത്തിയയാള്‍ ഉപയോഗിച്ചെന്ന് പോലീസ് സംശയിക്കുന്ന നീല കാറിനെക്കുറിച്ച് അന്വേഷണം തുടങ്ങി. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയതായി കണ്ടത്. ഇതാണ് സംശയം ജനിപ്പിക്കാന്‍ പ്രധാന കാരണം.

പ്രാര്‍ഥനാ യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്ന ശേഷം പോലീസിന് ലഭിച്ച നിര്‍ണായക വിവരമാണ് ഈ കാര്‍. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Also Read; സാമൂഹ്യ മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലെന്ന് മന്ത്രിമാര്‍

കളമശ്ശേരിയിലേത് ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. ടിഫിന്‍ ബോക്‌സിലാണ് സ്‌ഫോടക വസ്തു വെച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

Leave a comment

Your email address will not be published. Required fields are marked *