September 7, 2024
#Top News

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം

പാലക്കാട്: കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കല്‍ കടവില്‍ മുരളീധരന്റെ ചെറുമകള്‍ അമേയ, സമീപവാസികളായ അയാന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിന്റെ എതിര്‍വശത്ത് നിന്നും പാഞ്ഞു വന്ന പന്നി ഗേറ്റ് ഇടിച്ചു തകര്‍ത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.

Also Read; മനീഷ് മല്‍ഹോത്രയുടെ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത് സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ താരങ്ങള്‍

 

Leave a comment

Your email address will not be published. Required fields are marked *