പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചത് പൂക്കളില്ലാത്ത പൂച്ചെണ്ടുമായി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഒരു പാര്‍ട്ടി നേതാവ് പൂക്കള്‍ ഇല്ലാത്ത പൂച്ചെണ്ട് സമ്മാനിച്ചപ്പോള്‍ വേദിയില്‍ ചിരിയ്ക്ക് വഴിയൊരുങ്ങി. ഇത് കണ്ടുനിന്നവര്‍ക്കും ചിരി അടക്കാനായില്ല.
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ റാലി തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. പാര്‍ട്ടി നേതാക്കള്‍ ഓരോരുത്തരായി പ്രിയങ്കയുടെ അടുത്തേക്ക് ചെന്ന് അഭിവാദ്യം ചെയ്യുന്നു. ഈ സമയത്ത്, ഒരു മനുഷ്യന്‍ ഒരു പൂച്ചെണ്ട് പോലെ തോന്നിക്കുന്ന ഒന്നുമായി പ്രിയങ്കയുടെ അടുത്തെത്തി. അയാള്‍ അത് പ്രിയങ്കയ്ക്ക് കൈമാറുന്നു, അത് കണ്ട പ്രിയങ്ക ഗാന്ധി ചിരിച്ചു, എന്നിട്ട് പൂക്കള്‍ എവിടെയാണെന്ന് ചോദിക്കുന്നതുപോലെ ഒഴിഞ്ഞ പൊതിയിലേക്ക് ചൂണ്ടിക്കാണിക്കുന്നു.
Also Read; ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കാന്‍ സമയം നിശ്ചയിച്ച് സര്‍ക്കാര്‍
വന്നയുടനെ ആ മനുഷ്യന്‍ വേദിയില്‍ നിന്ന് പെട്ടെന്ന് മാറിപ്പോയി. എന്തായാലും ചിരിവേദി പെട്ടെന്ന് തെരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറി. വിലക്കയറ്റത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രിയങ്ക വേദിയില്‍ ഉന്നയിച്ചത്. ദീപാവലിക്ക് മുമ്പ് ഉള്ളി വില വര്‍ധിച്ചു, വീട്ടമ്മമാര്‍ ഇതില്‍ അസ്വസ്ഥരാണ്. തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാത്രമാണ് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രിയങ്ക വിമര്‍ശിച്ചു.
गुलदस्ता घोटाला 😜
गुलदस्ते से गुल गायब हो गया.. दस्ता पकड़ा दिया 😂😂
मध्यप्रदेश के इंदौर में प्रियंका वाड्रा की रैली में एक कांग्रेसी गुलदस्ता देने पहुंचा लेकिन कांग्रेसी खेल हो गया।#MPElections2023 pic.twitter.com/y7Qmyldp94— Rakesh Tripathi (Modi Ka Parivar) (@rakeshbjpup) November 6, 2023