മലയാളി യുവാവും പെണ്‍സുഹൃത്തും തീകൊളുത്തി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതാണ്
ബെംഗളൂരു: മലയാളി യുവാവും പെണ്‍സുഹൃത്തും ബെംഗളൂരുവില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ബെംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് ഇടുക്കി സ്വദേശിയായ അബില്‍ അബ്രഹാനും (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസും (20) തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൗമിനി വിവാഹിതയായിരുന്നു. ഇരുവരുടെയും ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞതിനെത്തുടര്‍ന്നാണെന്ന് ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ദൊഡ്ഡഗുബ്ബിയിലെ ഫ്‌ലാറ്റില്‍ അബിലും സൗമിനിയും ഒന്നിച്ചാണ് താമസിക്കുന്നതെന്ന് അയല്‍ക്കാരും പോലീസും പറഞ്ഞു. ആത്മഹത്യാക്കുറിപ്പുകള്‍ ലഭിച്ചിട്ടില്ല. ഇരുവരുടെയും ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇരുവരും പരസ്പരം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
Also Read; കെട്ടിട നമ്പര്‍ അനുവദിക്കാത്തതില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ച് പ്രവാസി വ്യവസായി
ബെംഗളൂരുവില്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ സൗമിനി വിവാഹിതയായിരുന്നു. അബില്‍ ഒരു നഴ്‌സിങ് സര്‍വീസ് ഏജന്‍സി നടത്തുകയായിരുന്നു. ഏജന്‍സി വഴിയുള്ള പരിചയമാണ് ഇരുവരെയും അടുപ്പിച്ചത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കൊത്തന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീകൊളുത്തിയശേഷം ഇരുവരുടെയും നിലവിളി കേട്ട് ഇവരുടെ ഫ്‌ലാറ്റിലെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും തീ അണക്കുന്നതിന് മുമ്പ് തന്നെ സൗമിനി മരിച്ചിരുന്നു. അബിലിനെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.