January 22, 2025
#Top News

മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും എ സമ്പത്തിനെ നീക്കി

തിരുവനന്തപുരം: ദേവസ്വം-പിന്നാക്ക ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും എ.സമ്പത്തിനെ നീക്കി. സിപിഎം സംസ്ഥാന സമിതിയിലാണ് ഈ തീരുമാനമെടുത്തത്. മൂന്ന് തവണ ആറ്റിങ്ങലില്‍ നിന്നുള്ള ലോക്സഭാംഗവും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്നു എ.സമ്പത്ത്. 2021 ജൂലായിലാണ് കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി സമ്പത്ത് നിയമിതനായത്. കഴിഞ്ഞ കുറച്ചുനാളായി മന്ത്രിയുമായി അദ്ദേഹത്തിന്അ ഭിപ്രായവ്യത്യാസമുണ്ടായിരുന്നതായാണ് സൂചന.

മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയും തൃപ്തരായിരുന്നില്ല. കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് മന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. ഒന്നാം പിണറായി സര്‍ക്കാരില്‍ എക്സൈസ് മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണന്റെ അഡീഷണല്‍ സെക്രട്ടറിയായിരുന്നു ശിവകുമാര്‍.

Also Read;  ലീഗില്ലെങ്കില്‍ യു ഡി എഫുണ്ടോ? ഷൗക്കത്ത് പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ? മറുപടി നല്‍കി മുഖ്യമന്ത്രി

ഡല്‍ഹിയില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി ജോലിനോക്കവെ 7.26കോടിരൂപ ചിലവാക്കിയതില്‍ സമ്പത്തിന് വിമര്‍ശനമേല്‍ക്കേണ്ടി വന്നു. പിന്നീട് 2022ല്‍ പാര്‍ട്ടി പ്രവര്‍ത്തനം ഇല്ലെന്ന കാരണത്താല്‍ ജില്ലാ കമ്മിറ്റിയംഗമായ അദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നു.

 

 

Leave a comment

Your email address will not be published. Required fields are marked *