January 22, 2025
#Trending

മൊബൈല്‍ ആപ്പിലൂടെ 1000 രൂപയ്ക്ക് ലൈവ് സെക്സ് ഷോ; രണ്ട് നടിമാരും ഒരു നടനും പിടിയില്‍

മുംബൈ: മൊബൈല്‍ ആപ്പിലൂടെ ലൈവ് സെക്‌സ് ഷോ നടത്തിയ സംഘം പിടിയിലായി. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന രണ്ട് സ്ത്രീകളടക്കം മൂന്നുപേരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ‘പിഹു’ എന്ന ആപ്പിന്റെ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലൈംഗിക ദൃശ്യങ്ങള്‍ ലൈവായി ലഭിക്കുന്നതിനായി ഉപയോക്താക്കളില്‍ നിന്ന് 1000 മുതല്‍ 10,000 രൂപ വരെയാണ് ഇവര്‍ ഈ ആപ്പ് ഈടാക്കിയിരുന്നത്.

പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും പിടികൂടിയത്. തനിഷ രാജേഷ് കനോജിയ (20), രുദ്ര നാരായണ്‍ റൗട്ട്(27), തമന്ന ആരിഫ് ഖാന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. കനോജിയയുടെ ഫ്‌ലാറ്റില്‍ വച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേസിലെ പ്രതികളായ സ്ത്രീകള്‍ പ്രലോഭിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

Also Read; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എന്‍ഐഎ റെയ്ഡ്

പ്രതികള്‍ക്കെതിരെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗികദൃശ്യങ്ങള്‍ വില്‍പന നടത്തിയതിനും വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. പിഹു ആപ്പില്‍ ഈ മാസം ഒരു ലൈംഗിക ഷോ നടത്താനും പ്രതികള്‍ പദ്ധതിയിട്ടിരുന്നു. ആപ്പിന്റെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *