കെ റെയിലൊന്നും വരില്ല, അതിനുള്ള പണി ചെയ്തിട്ടുണ്ട്; കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കെ റെയിലൊന്നും വരാന്‍ പോകുന്നില്ല. സില്‍വര്‍ ലൈനൊന്നും വരാന്‍ പോകുന്നില്ല. അതൊരു അടഞ്ഞ അധ്യായമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് കെ റെയില്‍ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പദ്ധതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കി ബിജെപി കേരള നേതൃത്വം. പദ്ധതി നടപ്പിലാകില്ലെന്ന് കെ സുരേന്ദ്രനും പികെ കൃഷ്ണദാസും പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കേരളം സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ടാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായം അറിയിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.
Also Read; മകനേക്കാള്‍ ചെറുപ്പമാണല്ലോ അച്ഛന്‍, ഭാര്യക്കും മകനുമൊപ്പമുള്ള റിയാസ് ഖാന്റെ ചിത്രം വൈറല്‍
‘സില്‍വര്‍ ലൈന്‍ പദ്ധതി ആര് വിചാരിച്ചാലും തല്‍ക്കാലം കേരളത്തില്‍ നടപ്പിലാകില്ല. അതിന് ആവശ്യമായ തടയിടാന്‍ എല്ലാ പണികളും, ആവശ്യമായ കാര്യങ്ങളെല്ലാം ഞങ്ങള്‍ നേരത്തെ തന്നെ ചെയ്തിട്ടുണ്ട്. ജനങ്ങളെയാകെ ദുരിതത്തിലാക്കിയിട്ട് അങ്ങനെ ഒരു ആവശ്യമില്ലല്ലോ. വന്ദേ ഭാരത് വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും വരും വന്ദേ ഭാരത്. എന്തിനാണ് ഇപ്പോള്‍ ഇങ്ങനെ ഇല്ലാത്ത കാശ് കടമെടുത്തിട്ട് പണി ചെയ്യുന്നത്. ആദ്യം മുഖ്യമന്ത്രി പെന്‍ഷന്‍ കൊടുക്കാന്‍ നോക്ക്’ കെ സുരേന്ദ്രന്‍ പറഞ്ഞു.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































