ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ലോറിയുമായി കൂട്ടിയിടിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍
തൃശൂര്‍: തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ മോനിഷ്, മോളി, അഖില്‍, ആദര്‍ശ്, രാധാകൃഷ്ണന്‍, ഹര്‍ഷ, അക്ഷിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേര്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. തളിക്കുളം ഹൈസ്‌കൂളിന് സമീപം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. പൂനെയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Also Read; മന്ത്രിസഭ പുന:സംഘടന ഈ മാസം ഉണ്ടോ? ഇന്നറിയാം





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































