സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; എട്ട് ട്രെയിനുകള്‍ റദ്ദാക്കി
സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഓടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകളുടെ ഈ നിയന്ത്രണം.
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍
16603- മംഗളൂരു സെന്‍ട്രെല്‍-തിരുവനന്തപുരം മാവേലി എക്സ്പ്രസ്
06018-എറണാകുളം-ഷൊര്‍ണൂര്‍ മെമു
06448-എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷ്യല്‍
ദീര്‍ഘദൂര ട്രെയിനുകളായ ഗാന്ധിധാം-നാഗര്‍ കോവില്‍ എക്സ്പ്രസ് (16335), പൂനെ ജംഗ്ഷന്-കന്യാകുമാരി എക്സ്പ്രസ് (16381) പൊള്ളാച്ചി-മധുരൈ വഴി തിരിച്ചുവിടും
നാളെ റദ്ദാക്കിയ ട്രെയിനുകള്‍
16604-തിരുവനന്തപുരം-മംഗളൂരു സെന്‍ട്രെല്‍ മാവേലി എക്സ്പ്രസ്
06017-ഷൊര്‍ണൂര്‍-എറണാകുളം മെമു
06439-ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍
06453-എറണാകുളം-കോട്ടയം എക്സ്പ്രസ് സ്പെഷ്യല്‍
06434-കോട്ടയം-എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍
Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
22656-ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
16127-ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി.
12978-അജ്മീര്‍-എറണാകുളം മരുസാഗര്‍ എസ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
ഞാറാഴ്ച യാത്ര തുടങ്ങുന്ന 16341-ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍ സിറ്റി എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
16328-ഗുരുവായൂര്‍-മധുര എക്സ്പ്രസ് ഗുരുവായൂരിനും ആലുവയ്ക്കും ഇടയില്‍ റദ്ദാക്കി.
16188-എറണാകുളം- കാരയ്ക്കല്‍ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ റദ്ദാക്കി.
Also Read; ശബരിമല ദര്‍ശനത്തിന് എത്തിയ തീര്ത്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു