November 21, 2024
#Top Four

മരണവീട്ടില്‍ രാഷ്ട്രീയ ചര്‍ച്ചക്കിടെ കത്തിക്കുത്ത്‌

ഇടുക്കിയിലെ ഒരു മരണവീട്ടില്‍ വെച്ച് നടന്ന രാഷ്ട്രീയ ചര്‍ച്ച അവസാനിച്ചത് കത്തിക്കുത്തിലാണ്. ഇടുക്കി നെടുങ്കണ്ടം സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുങ്കണ്ടം മുന്‍ പഞ്ചായത്ത് അംഗവുമായ ജിന്‍സന്‍ പൗവ്വത്താണ് കുത്തിയത്.

നവംബര്‍ 24 ന് രാത്രിയാണ് സംഭവം. മരണവീട്ടിലെത്തി തിരികെ ഇറങ്ങുമ്പോഴാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നത്. ഇവിടെ നടക്കുന്ന മലനാട് കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം മൂര്‍ച്ഛിച്ച് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ജിന്‍സന്‍ ഫ്രിജോയുടെ വയറ്റില്‍ കുത്തുകയായിരുന്നു.

Also Read; ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നെഞ്ചിലേറ്റി കൊച്ചി മെട്രോ

ഗുരുതരമായി പരുക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിന്‍സനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച ഒരാള്‍ക്കും ചെറിയ പരുക്കുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *