നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍ക്കെതിരെ നടപടി

കോഴിക്കോട്: പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി നവ കേരള സദസില്‍ പങ്കെടുത്ത് പാര്‍ട്ടി അച്ചടക്കം ലംഘിച്ച എന്‍ അബൂബക്കറിനെ (പെരുവയല്‍) കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ അറിയിച്ചു. കൂടാതെ കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യുകെ ഹുസൈന്‍, കട്ടിപ്പാറ പഞ്ചായത്ത് പയോണ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു (മുട്ടായി) എന്നിവരെ മുസ്ലിം ലീഗില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
Also Read; കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഭാസുരാംഗന്റെ ആരോഗ്യനില മോശമായി തുടരുന്നു